ADVERTISEMENT

അർധരാത്രിയിൽ അവിചാരിതമായെത്തിയ അതിഥിയെ കണ്ടതിന്റെ ഞെട്ടലിലാണ് വഡോദര സ്വദേശിയായ ഒരു വീട്ടുകാരൻ. പതിവില്ലാതെ രാത്രിയിൽ ശുചിമുറിയിൽ നിന്നും അസാധാര ശബ്ദം പുറത്തുവരുന്നത് കേട്ടാണ് ഗുജറാത്തിലെ വഡോദര സ്വദേശിയായ മഹേന്ദ്ര പാധിയാർ ഉറക്കമുണർന്നത്. പതിവുപോലെ വല്ല പൂച്ചയും ശുചിമുറിയിൽ കയറിയതാവാമെന്നാണ് കരുതിയത്.

എന്നാൽ ശുചിമുറി തുറന്ന മഹേന്ദ്ര പാധിയാർ ശബ്ദമുണ്ടാക്കിയ ജീവിയെ കണ്ട് ഞെട്ടിവിറച്ചു. പ്രതീക്ഷിച്ചതു പോലെ പൂച്ചയെയല്ല അവിടെ കണ്ടത്. പകരം വാ പിളർന്ന് കൂർത്ത പല്ലുകൾ കാട്ടി ആക്രമിക്കാനൊരുങ്ങിയ മുതലെയായാണ്. ഉടൻ തന്നെ അവിടെ നിന്നും പുറത്തുകടന്ന മഹേന്ദ്ര പാധിയാർ വന്യജീവി സംരക്ഷണ പ്രവർത്തകരെ വിവരമറിയിച്ചു. പുലർച്ചെ 2.45 ആയപ്പോഴാണ് വഡോദര കേന്ദ്രമായി പ്രവർത്തിക്കുന്ന വന്യജീവി സംരക്ഷണ പ്രവർത്തകരെത്തിയത്.

ഏകദേശം ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നാലര അടിയോളം നീളമുള്ള മുതലയെ പിടികൂടാനായത്. വന്യജീവി സംരക്ഷണ പ്രവർത്തകരയായ മനീഷ് ബിസ്റ്റും കൃഷ്ണ ഗയാക്‌വാഡും ചേർന്നാണ് മുതലയെ ഇവിടെ നിന്നും പിടികൂടിയത്. മഹേന്ദ്ര പാധിയാറിന്റെ വീടിനു സമീപമുള്ള വിശ്വാമിത്രി നദിയിൽ നിന്ന് ഇവിടേക്കെത്തിയതാകാം മുതലയെന്നാണ് നിഗമനം. ഈ നദിയിൽ ധാരാളം മുതലകളുണ്ട്. ഇവിടെയുള്ള വീടുകളിൽ മുൻപും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

English Summary: Woken Up By Noise, Gujarat Man Finds Crocodile In Bathroom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com