ADVERTISEMENT
The Dam Climbing Alpine Ibex

യൂറോപ്പിലെ പർവതനിരകൾക്ക് ഏറ്റവും മുകളിലായി ജീവിക്കുന്ന ഒരു വിഭാഗം ആടുകളാണ് ആൽപൈൻ ഐബെക്സ് എന്നറിയപ്പെടുന്ന മലയാടുകൾ. സമുദ്രനിരപ്പിൽനിന്ന് 3000 മീറ്ററോളം മുകളിലാണ് ഇവയുടെ ജീവിതം.  മലമുകളിൽ ആയതുകൊണ്ടു തന്നെ എല്ലാകാലത്തും അവയ്ക്ക് വേണ്ടത്ര ഭക്ഷണം ലഭിക്കാറില്ല. 

The Dam Climbing Alpine Ibex

ചൂട് കാലങ്ങളിൽ പുൽമേടുകളിലും മറ്റും മേഞ്ഞു ജീവിക്കുന്ന ഇവ തണുപ്പുകാലമെത്തുന്നതോടെ തങ്ങളുടെ വാസസ്ഥലങ്ങളിൽ ഒതുങ്ങിക്കൂടുകയാണ് പതിവ്.  സസ്യഭുക്കുകളായതിനാൽ ഇവയുടെ ആഹാരത്തിൽ വേണ്ട ലവണാംശവും ധാതുക്കളും സാധാരണയായി കാണാറില്ല.  ഈ കുറവ് നികത്താൻ പാറക്കൂട്ടങ്ങളുടെയും മറ്റും പ്രതലത്തിൽ നിന്നും ചോരുന്ന ഉപ്പുരസം നക്കിയെടുക്കുകയാണ് ഇവ ചെയ്യുന്നത്. 

അണക്കെട്ടുകളുടെ ഭിത്തികളാണ് ഇത്തരത്തിൽ ലവണാംശവും ധാതുക്കളുമടങ്ങിയ മറ്റൊരു സ്രോതസ്സ്. ഉറച്ച കോൺക്രീറ്റിൽ 20 ശതമാനം എട്രിൻജൈറ്റ് എന്ന ധാതു അടങ്ങിയിട്ടുണ്ട്. മലകയറാൻ മിടുക്കരായ ആൽപൈൻ ഐബെക്സുകൾ ധാതുക്കൾ തേടി ചെങ്കുത്തായ അണക്കെട്ടുകളുടെ മതിലുകൾ നിഷ്പ്രയാസം കയറും. ആൽപൈൻ മലയാടുകളുടെ പിളർന്ന രീതിയിലുള്ള മൃദുവായ കുളമ്പുകളാണ് വലിയ ഭിത്തികളിൽ പോലും നിഷ്പ്രയാസം കയറാൻ അവയെ സഹായിക്കുന്നത്.

വടക്കൻ ഇറ്റലിയിലെ സിൻജിനോ ഡാം, ലൊമ്പാർഡിയിലെ ബാർബലിനോ ഡാം, പൈമോണ്ടിലെ ലാഗോ ഡെല്ല റോസ ഡാം എന്നിവിടങ്ങളിലും  ഇത്തരം മലയാടുകളെ കാണാറുണ്ട്.

English Summary: The Dam Climbing Alpine Ibex

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com