ADVERTISEMENT

പൂച്ച വർഗത്തിൽ പെടുന്ന ജീവികളുടെ പൊതു സ്വഭാവമാണ് അവ പിടിക്കുന്ന ഇരകളെ തട്ടിക്കളിക്കുകയെന്നത്. ഭക്ഷിക്കുന്നതിനു തൊട്ട്  മുൻപ് ഇങ്ങനെ ഇരയുമായി കളിക്കുന്ന പുള്ളിപ്പുലിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ക്രൂഗർ ദേശീയ പാർക്കിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യങ്ങൾ.

Hungry leopard caught on camera playing with impala

കാൾ വാന്‍ ഡെർ വെസ്തുയിസെൻ എന്ന 38 കാരനായ സഫാരി ഗൈഡാണ് അപൂർവ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. വിനോദ സഞ്ചാരികളോടൊപ്പം സഞ്ചരിക്കുന്നതിനിടയിലാണ്  സഹപ്രവർത്തകർ പുള്ളിപ്പുലി ഇമ്പാലയ്ക്കൊപ്പം നിൽക്കുന്നുവെന്ന് അറിയിച്ചത്. ഉടൻ തന്നെ വിനോദസഞ്ചാരികളുൾപ്പെടുന്ന സംഘം അവിടേക്ക് തിരിച്ചു.

സഞ്ചാരികളെത്തുമ്പോൾ വേട്ടയാടിയ ഇമ്പാലക്കുഞ്ഞിനെ തട്ടിക്കളിക്കുകയായിരുന്നു പുള്ളിപ്പുലി. അടുത്ത നിമിഷം തന്റെ ജീവൻ നഷ്ടപ്പെടുമെന്ന് അറിയില്ലെങ്കിലും ഇമ്പാലക്കുഞ്ഞും പുള്ളിപ്പുലിയുടെ കൂടെ ചേർന്നു. ഒരു ഘട്ടത്തിൽ പുള്ളിപ്പുലിയുടെ മുഖത്തേക്ക് മുഖം ചേർത്തു വയ്ക്കുന്ന ഇമ്പാലക്കുഞ്ഞിനേയും ചിത്രങ്ങളിൽ കാണാം. 

ഈ ചിത്രങ്ങളെടുത്ത് നിമിഷങ്ങൾക്കകം തന്നെ പുള്ളിപ്പുലി ഇമ്പാലക്കുഞ്ഞിനെ കൊന്നുതിന്നു. കണ്ടുനിന്നവർക്ക് പെട്ടെന്ന് ഇതിനെ ഉൾക്കൊള്ളാനായില്ലെന്നും കാൾ വാന്‍ ഡെർ വെസ്തുയിസെൻ വ്ക്തമാക്കി. കാട്ടും കാട്ടുമ‍ഗങ്ങളുമൊക്കെ ഏറെ മോഹിപ്പിക്കുമെങ്കിലും ഇത്തരം ദൃശ്യങ്ങൾ നൊമ്പരപ്പെടുത്തുന്നതാണെന്ന് സഞ്ചാരികളും വ്യക്തമാക്കി. അതെ കാടിന്റെ നിയമങ്ങൾ അങ്ങനെയാണ്.അവിടെ വിശക്കുമ്പോൾ മുന്നിലെത്തുവനാണ് ഇര. അതിനപ്പുറം ഒന്നുമില്ല.

English Summary: Hungry leopard caught on camera playing with impala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com