പെരുമ്പാമ്പ് വിഴുങ്ങിയത് ബീച്ച് ടൗവൽ ; പുറത്തെടുത്തത് സാഹസികമായി, ദൃശ്യങ്ങൾ
Mail This Article
ഒരു വലിയ ബീച്ച് ടൗവൽ പൂർണമായും വിഴുങ്ങിയ പാമ്പിന്റെ വയറിനുള്ളിൽ നിന്നും ടൗവൽ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ കൗതുകമാകുന്നു. സിഡ്നിയിലെ ഒരു മൃഗാശുപത്രിയിലാണ് സംഭവം നടന്നത്. 18 വയസ്സ് പ്രായമുള്ള മോണ്ടി എന്ന കാർപെറ്റ് പൈതൺ വിഭാഗത്തിലുള്ള വളർത്തു പാമ്പാണ് ടൗവൽ വിഴുങ്ങിയത്. ഉടമയായ ഡാനിയൽ ഒ സുല്ലിവനാണ് ടൗവൽ വിഴുങ്ങിയ പാമ്പുമായി മൃഗാശുപത്രിയിലെത്തിയത്.
പെരുമ്പാമ്പിനെ പരിശോധിച്ച ഡോ. ഒലിവിയ ക്ലർക്കാണ് പാമ്പിന്റെ വയറിനുള്ളിൽ നിന്നു ടൗവൽ പുറത്തെടുത്തത്. എൻഡോസ്കോപ്പി ചെയ്ത് ടൗവലിന്റെ സ്ഥാനം കണ്ടെത്തിയ ശേഷം ഒരു ഉപകരണമുപയോഗിച്ച് ശ്രദ്ധാപൂർവം ടൗവൽ വായിലൂടെ വലിച്ചെടുത്തത്. പാമ്പിനെ അനസ്ത്യേഷ്യ നൽകി മയക്കിയ ശേഷമാണ് ടൗവൽ പുറത്തെടുത്തത്.
5 കിലോയോളം ഭാരവും 3 മീറ്ററോളം നീളവുമുണ്ട് മോണ്ടി എന്ന പെൺ പെരുമ്പാമ്പിന്. വിജയകരമായി ടൗവൽ പുറത്തെടുത്തടുത്തതോടെ മോണ്ടി പെരുമ്പാമ്പിനും ആശ്വാസമായി. വളർത്തു പാമ്പിനെ അന്നു തന്നെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു. നിലവിൽ മോണ്ടി ആരോഗ്യവതിയാണെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ആശുപത്രിയുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പാമ്പിന്റെ വയറിനുള്ളിൽ നിന്നും ടൗവൽ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചത്. നിരവധയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു
English Summary: Python Swallows Beach Towel Whole. Watch How It Was Removed