കൂറ്റൻ ഇരയെ വിഴുങ്ങിയ പെരുമ്പാമ്പ് വെള്ളം നിറച്ചിട്ടിരിക്കുന്ന ടാങ്കിനുള്ളിലേക്ക്; അപൂർവ ദൃശ്യങ്ങൾ!
Mail This Article
കൂറ്റൻ ഇരയെ വിഴുങ്ങിയ ശേഷം ടാങ്കിൽ നിറച്ചു വച്ചിരിക്കുന്ന വെള്ളത്തിലേക്ക് മുങ്ങgന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. സൗത്ത് ആഫ്രിക്കയിലെ മാപങ്ബ്വേയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ഷോൾക്ക് വാണ്ടർ വോൾട്ട് ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
കൂറ്റൻ ഇരയെ വിഴുങ്ങിയ വലിയ പെരുമ്പാമ്പ് ഏറെ ആയാസപ്പെട്ടാണ് വെള്ളം നിറച്ചിട്ടിരിക്കുന്ന ടാങ്കിനുള്ളിലേക്ക് വലിഞ്ഞുകയറുന്നത്. സാൻ പാർക്ക്സ് ആണ് അപൂർവമായ ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ആഫ്രിക്കൻ റോക്ക് പൈതൺ വിഭാഗത്തിൽ പെട്ട പാമ്പാണിത്. മാൻ വർഗത്തിൽ പെട്ട ഏതെങ്കിലും ജീവിയെയാകാം പാമ്പ് അകത്താക്കിയതെന്നാണ് നിഗമനം. ഐഎഫ്എസ് ഉദ്യോഗസ്ഥമായ സുശാന്ത നന്ദയും ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.
English Summary:Python gravitating towards a bowl of water after a full meal.