ആൺ സിംഹവും പെൺ സിംഹവും തമ്മിലുള്ള പോരാട്ടം അപൂർവ ദൃശ്യം കൗതുകമാകുന്നു!
Mail This Article
ആൺ സിംഹവും പെൺ സിംഹവും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു. ഗിർ വനത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യം. രാഷ്ട്രീയ പ്രവർത്തകനും വന്യജീവി ഫൊട്ടോഗ്രഫറുമായ സുബിൻ അഷാറ പകർത്തിയതാണ് ഈ അപൂർവ ദൃശ്യം. വൈൽഡ് ഇന്ത്യയുടെ ട്വിറ്റർ പേജിലാണ് ദൃശ്യം പങ്കുവച്ചത്. 22 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ പെൺ സിംഹം ആൺ സിംഹത്തിനു നേരെ ഗർജിച്ചുകൊണ്ട് ആക്രമിക്കാൻ ശ്രമിക്കുന്നതു കാണാം.
നിരവധി വിനോദ സഞ്ചാരികൾ നോക്കി നിൽക്കെയായിരുന്നു സിംഹങ്ങളുടെ അപൂർവ പോരാട്ടം. ഏഷ്യാറ്റിക് സിംഹങ്ങളുടെ സ്വാഭാവിക വാസസ്ഥലമാണ് ഗിർ വനം. കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗിർ വനത്തിൽ ഏഷ്യൻ സിംഹങ്ങളുടെ എണ്ണം വർധിച്ചതായി പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഗിർ വനത്തിൽ 674 സിംഹങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. സിംഹങ്ങളുടെ പോരാട്ട ദൃശ്യം ഇതുവരെ രണ്ടര ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
English Summary: A Lion And Lioness Fight In This Incredible Video From Gir Forest