ഗിർ വനത്തിൽ സിംഹങ്ങളെ ഇരുചക്ര വാഹനത്തിൽ പിന്തുടർന്ന് ഭയപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ!
Mail This Article
ഗുജറാത്തിലെ ഗിർ വനപരിധിയിൽ സിംഹങ്ങളെ മോട്ടോർസൈക്കിളിൽ പിന്തുടർന്ന് ഭയപ്പെടുത്തിയ ആളുകളെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ രണ്ട് പേരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. സിംഹങ്ങളെ മോട്ടോർസൈക്കിളിൽ പിന്തുടർന്ന് ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് കുറ്റവാളികളെ അറസ്റ്റ് ചെയ്തത്.
ഒച്ചവച്ചും ഹോണടിച്ചും പ്രതികൾ സിംഹങ്ങളെ തുരത്തുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. കിഴക്കൻ ഗിർ വനപരിധിയിലെ തുൾസിശ്യാം മേഖലയിലുള്ള ഗധിയ ഗ്രാമത്തിലുള്ളവരാണ് പ്രതികൾ. യൂനിസ് പധാനും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ചേർന്നാണ് സിംഹങ്ങളെ ഭയപ്പെടുത്തിയതും ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ്. സംരക്ഷിത വിഭാഗത്തിൽ പെട്ട സിംഹങ്ങളെ ഉപദ്രവിക്കുന്നത് കുറ്റകരമാണ്. 7 വർഷം വരെ തടവും 25000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.
English Summary: Gujarat: Boy among two held for chasing, scaring lions away in Gir forest