ADVERTISEMENT

കടൽ വെള്ളത്തിൽ കുളിക്കാനിറങ്ങുന്നവർ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണം എന്ന മുന്നറിയിപ്പ് നൽകുകയാണ് മിനസോട്ട സ്വദേശിനിയായ ക്രിസ്റ്റർ എന്ന് എന്ന യുവതി. ഏതാനും ദിവസങ്ങൾക്കു മുൻപ് ഒൻപതു വയസുകാരനായ മകൻ ജെയ്ക്കൊപ്പം മിയാമി കടൽതീരത്ത് വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ക്രിസ്റ്റീനും ഭർത്താവായ റെന്നും. എന്നാൽ  അവധി ആഘോഷിക്കാനെത്തിയ കുടുംബത്തെ കാത്തിരുന്നത് വലിയ അപകടമാണ്.

തീരത്തിനോട് ചേർന്ന് ആഴം കുറഞ്ഞ ഭാഗത്ത് കളിച്ചുകൊണ്ടിരിന്ന ജെയ്‌യെ ഒരു വമ്പൻ സ്രാവ് ആക്രമിക്കുകയായിരുന്നു. കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ കുട്ടിയെ വലിച്ചു പൊക്കിയപ്പോൾ തോളിൽ നിന്നും വലിയ തോതിൽ മാംസം അടർന്നുപോയ നിലയിലായിരുന്നു. പരിഭ്രാന്തിയിലായ ക്രിസ്റ്റീൻ വെള്ളത്തിലേക്ക് നോക്കിയപ്പോൾ കണ്ടത്  ഒരു വലിയ സ്രാവ് നീന്തി അകലുന്നതാണ്. മകനെയുമെടുത്ത് ഉടൻ തന്നെ കരയിലേക്കോടി രക്ഷപ്പെടുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. 20 കുത്തിക്കെട്ടുകളാണ് കുട്ടിയുടെ തോളിലുള്ളത്. ശരീരത്തിന്റെ വശങ്ങളിലും പുറകിലും കയ്യിലുമായി സ്രാവിൻറെ കടിയേറ്റതിനെ തുടർന്ന്  ഏറെ മുറിവുകളുമുണ്ട്. എന്നിരുന്നാലും ജെയ്‌യുടെ ജീവൻ  തിരിച്ചുകിട്ടിയതിന്റെ സമാധാനത്തിലാണ് മാതാപിതാക്കൾ.

ഗ്രേ ഷാർക്ക് ഇനത്തിൽപ്പെട്ട സ്രാവാണ് കുട്ടിയെ ആക്രമിച്ചത്. ആഴം കുറഞ്ഞ കടൽ തീരത്ത് സ്രാവിന്റെ ആക്രമണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് റെൻ പറയുന്നു. മകന് അപകടം സംഭവിച്ച ശേഷവും ബീച്ചിൽ എത്തുന്ന വിനോദസഞ്ചാരികളെ  അധികൃതർ കടൽവെള്ളത്തിൽ ഇറങ്ങുന്നതിൽ നിന്നും വിലക്കുന്നില്ല. സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എത്രയും വേഗം  ഉചിതമായ നടപടി ഉദ്യോഗസ്ഥർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവർ വ്യക്തമാക്കി.

English Summary: ‘A shark tried to eat me:’ 9-year-old boy recovering after bite at Florida beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com