ADVERTISEMENT

മനുഷ്യരുടെ പല്ലിനു സമാനമായ പല്ലുകളുമായി വിചിത്ര മത്സ്യം. നോർത്ത് കാരലൈന സ്വദേശിയായ നതാൻ മാർട്ടിൻ ആണ് വിചിത്ര മത്സ്യത്തെ പിടികൂടിയത്. വായയുടെ മുകളിലും താഴെയുമായി നിരയൊപ്പിച്ച പല്ലുകളാണ് പിടികൂടിയ മത്സ്യത്തിനുള്ളത്. ഷീപ്സ്ഹെഡ് എന്നറിയപ്പെടുന്ന മത്സ്യമാണിത്.

നോർത്ത് കാരലൈനയിലെ ജലാശയങ്ങളിലെ പാറക്കെട്ടുകൾക്കിടയിലും പാലത്തിനോടു ചേർന്നുള്ള ഭാഗങ്ങളിലും പവിഴപ്പുറ്റുകൾക്കിടയിലും കാണപ്പെടുന്ന മത്സ്യമാണ് ഷീപ്സ്ഹെഡ്. ശരീരത്തിലെ കറുപ്പും വെളുപ്പും നിറഞ്ഞ വരകളാണ് ഇവയുടെ മറ്റൊരു പ്രത്യേകത. മനുഷ്യരെപ്പോലെ തന്നെ മിശ്രഭുക്കുകളാണ് ഈ മത്സ്യവും. മുൻനിരയിലെ പല്ലുകൾ ഉപയോഗിച്ചാണ് ഇവ ഇരയുടെ പുറന്തോടുകളും മറ്റും കടിച്ചുപൊട്ടിക്കുന്നത്.

ഇതാദ്യമായല്ല ഷീപ്സ്ഹെഡ് മത്സ്യം സമൂഹമാധ്യമ ഉപയോക്താക്കളെ അമ്പരപ്പിക്കുന്നത്. ഈ വർഷം ആദ്യം മെൽബണിൽ നിന്നുള്ള മത്സ്യത്തൊഴിലാളിയും ഷീപ്സ്ഹെഡ് മത്സ്യത്തെ പിടികൂടിയപ്പോൾ അതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് മത്സ്യത്തെ പിടികൂടിയതെന്നും ഇതിന് അസാധ്യ രുചിയായിരുന്നെന്നു നതാൻ വ്യക്തമാക്കി. രണ്ട് മുതൽ 6 കിലോയോളം ഭാരം വരുന്ന മത്സ്യങ്ങളാണിവ. കൺവിക്റ്റ് ഫിഷ് എന്നും ഇവ അറിയപ്പെടാറുണ്ട്.

English Summary: Man catches fish with human-like teeth, jaw-dropping photos go viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com