ADVERTISEMENT

രാജ്യത്ത് കടുവകളുടെ കണക്കെടുപ്പ് പുരോഗമിക്കുകയാണ്. നാലു വർഷം കൂടുമ്പോൾ രാജ്യത്തെ എല്ലാ വനമേഖലിലെയും കടുവകളുടെ സെൻസസ് നടത്തും. സംസ്ഥാനത്ത് പെരിയാർ, ഗൂഡ്രിക്കൽ എന്നീ റേഞ്ചുകളിൽ ക്യാമറ ട്രാപ്പ് ഉപയോഗിച്ചുള്ള കണക്കെടുപ്പ് പൂർത്തിയായി.

 

2018 ലാണ് രാജ്യത്താകമാനം ഇതിനു മുമ്പ് കടുവകളുടെ കണക്കെടുപ്പ് നടത്തിയത്. 4 ഘട്ടങ്ങളായാണ് സെൻസസ് നടത്തുന്നത്. ആദ്യം വന മേഖലയിൽ ക്യാമറ ട്രാപ്പ് സ്ഥാപിച്ച് കടുവകളുടെ ചിത്രം ശേഖരിക്കും. സഞ്ചാര പാതക്ക് ഇരുവശത്തുമായി സ്ഥാപിക്കുന്ന ക്യാമറകൾക്ക് മുന്നിലൂടെ മൃഗങ്ങൾ കടന്നു പോകുമ്പോൾ സെൻസർ പ്രവർത്തിച്ച് ഓട്ടോമാറ്റിക്കായി ചിത്രം പകർത്തുന്ന ക്യാമറകളാണ് ഉപയോഗിക്കുക. 30 ദിവസം ഒരു സ്ഥലത്ത് ക്യാമറ സ്ഥാപിക്കും.

 

ഓരോ കടുവകളുടെയും ദേഹത്തെ വരകൾ വ്യത്യസ്തമായിരിക്കും. ഇത് വിശകലം ചെയ്ത് എണ്ണം തിട്ടപ്പെടുത്തും. ചാലക്കുടി മുതൽ തിരുവനന്തപുരം വരെയുള്ള വനമേഖലയിൽ പെരിയാർ കടുവ സങ്കേതവും, തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ഭാഗത്ത് പറമ്പിക്കുളം കടുവ സങ്കേതവുമാണ് കണക്കെടുപ്പ് നടത്തുന്നത്.  തിരുവനന്തപുരം, ചെന്തുരുണി, ഇരവികുളം വനമേഖലകളിലും ഇത്തവണ കടുവ സെൻസസ് നടത്തും. ഡിസംബർ 31 ന് കണക്കെടുപ്പ് പൂർത്തിയാക്കി വിവരങ്ങൾ ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് സമർപ്പിക്കും.

 

English Summary: Tiger census gets under way in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com