ADVERTISEMENT

തൂണിൽ കെട്ടിയിട്ട പശുവിനെ സിംഹം കടിച്ചുകീറുന്ന രംഗം കാണാനെത്തിയ 12 പേർക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു. സംഭവത്തിന്റെ ദൃശ്യം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നായിരുന്നു പൊലീസ് അന്വേഷണം. ഗുജറാത്തിലെ ജുനഗഡിലാണ് സംഭവം നടന്നത്. ഗിർ വനത്തിനു സമീപമുള്ള ദേവാലിയ വനപരിധിയിൽ നവംബർ 8നായിരുന്നു അനധികൃത പ്രദർശനം സംഘടിപ്പിച്ചത്. ഏഷ്യൻ സിംഹങ്ങളുടെ വിഹാരകേന്ദ്രമാണ് ഇവിടം. 

 

സിംഹവേട്ട നേരിട്ട് കാണികളിലെത്തിക്കാനായിരുന്നു സംഘാടകരുടെ ശ്രമം. ഇതിനായി പശുവിനെ തൂണിൽ കെട്ടിയിടുകയായിരുന്നു. ഇരയെ തിരഞ്ഞെത്തിയ സിംഹം പശുവിനെ കണ്ട് ആതിന്റെ മേൽ ചാടിവീണ് ആക്രമിക്കുകയായിരുന്നു. സുരക്ഷിതമായ സ്ഥലത്തിരുന്ന് കാണികളായെത്തിവർ ഈ രംഗം കാണുകയും മൊബൈലിൽ പകർത്തുകയും ചെയ്തു. സിംഹം പശുവിനെ കൊന്നുതിന്നുന്ന രംഗം കാണാനെത്തിയത് പുറത്തു നിന്നുള്ളവരാണോ എന്നും അന്വേഷിക്കുന്നുണ്ട്. 12 പേരാണ് പ്രദർശനം കാണാനായി മുൻകൂട്ടി ബുക്ക് ചെയ്തിരുന്നത്.

 

അനധികൃത പ്രദർശനം സംഘടിപ്പിച്ചവർക്കെതിരെയും കാണാനെത്തിയവർക്കെതിരെയും വന്യജീവി സംരക്ഷണ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി വനംവകുപ്പ് ഡപ്യൂട്ടി കൺസർവേറ്റർ എസ്. കെ ബർവാൾ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഈ വർഷം ആദ്യം ഗിർ സോമനാഥിലും സമാനമായ സംഭവം നടന്നിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട 6 പേർക്ക് 3 വർഷം തടവ് ശിക്ഷയും ലഭിച്ചിരുന്നു.

 

English Summary: 12 Booked for Illegal ‘Show’ That Lures Lion With Cow as Bait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com