ADVERTISEMENT

കാടൊരുക്കുന്ന അദ്ഭുതക്കാഴ്ചകൾ ആസ്വദിക്കാനാണ് സഞ്ചാരികൾ ഇവിടേക്കെത്തുന്നത്. സഫാരിക്കെത്തുന്ന വിനോദസഞ്ചാരികൾ തേടുന്നതും ഇത്തരം കാഴ്ചകളാണ്. എന്നാൽ പലപ്പോഴും ഈ കാഴ്ചകൾ സമ്മാനിക്കുന്നത് സന്തോഷം മാത്രമായിരിക്കില്ല. പറഞ്ഞുവരുന്നത് കാടകങ്ങളിലെ വേട്ടയെക്കുറിച്ചാണ്. ഇരപിടിയൻമാരായ മൃഗങ്ങളുടെ വേട്ട കണ്ടുനിൽക്കുന്നവരെ കണ്ണീരിലാഴ്ത്താറുണ്ട് പലപ്പോഴും. അത്തരമൊരു വേട്ടയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ടാൻസാനിയയിലെ റുവാഹ ദേശീയപാർക്കിലാണ് സംഭവം നടന്നത്. ഇവിടെയെത്തിയ സഞ്ചാരികളെ കാത്തിരുന്നത് നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ചയാണ്. കാനഡ സ്വദേശിയായ സ്കോട്ട് ഹൈമനാണ് ദൃശ്യം പകര്‍ത്തിയത്. സഫാരിക്കിടയിൽ അവിചാരിതമായാണ് സ്കോട്ട് ഹൈമന്റെ വാഹനത്തിനുമുന്നിലേക്ക് ഒരു വലിയ പുള്ളിപ്പുലിയെത്തിയത്. ഇതോടെ ഹൈമനും സംഘവും പുള്ളിപ്പുലിയെ പിന്തുടരാൻ തുടങ്ങി. ഒരു മണിക്കൂറോളം പുള്ളിപ്പുലിയെ പിന്തുടർന്ന സംഘം അത് പെട്ടെന്നു നിന്നപ്പോൾ ശ്രദ്ധിച്ചു. തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കയറിയ പുള്ളിപ്പുലി മടങ്ങിവന്നത് അതിന്റെ വായിൽ ഒരു സിംഹക്കുട്ടിയുമായിട്ടായിരുന്നു.

സിംഹക്കുട്ടിയെ കടിച്ചെടുത്ത് സമീപത്തെ മരത്തിലേക്ക് കയറിയ പുള്ളിപ്പുലി അതിന്റെ തലയിൽ കടിച്ചുകൊന്ന ശേഷം അതിനെ ഭക്ഷിക്കാൻ തുടങ്ങി. ഭക്ഷണം പൂർത്തിയാക്കിയ ശേഷം മരത്തിൽ നിന്നറങ്ങി കാടിനുള്ളിലേക്ക് മടങ്ങുകയും ചെയ്തു. സഫാരി വാഹനത്തിനരിലൂടെ അമ്മയ്ക്കൊപ്പം നടന്ന സിംഹക്കുട്ടികളിൽ ഒന്നിനെയാണ് പുള്ളിപ്പുലി തട്ടിയെടുത്ത് ഭക്ഷണമാക്കിയത്. ഈ അപൂർവ കാഴ്ച നൊമ്പരപ്പെടുത്തിയെങ്കിലും ഇതെല്ലാം പ്രകൃതിയുടെ നിയമമാണെന്ന തിരിച്ചറിഞ്ഞ് സഞ്ചാരികൾ അവിടെനിന്നു മടങ്ങി.

 

English Summary: Leopard Steals Lion Cub

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com