ADVERTISEMENT

ഗുജറാത്തിൽ കഴിഞ്ഞ ഏഴുവർഷത്തിനിടെ കഴുതകളുടെ എണ്ണത്തിൽ വൻ കുറവെന്ന് റിപ്പോർട്ടുകൾ. അതേസമയം സിംഹങ്ങളുടെ എണ്ണത്തിൽ വർധനവും രേഖപ്പെടുത്തുന്നു. ഏഴുവർഷത്തിനിടെ 71 ശതമാനത്തിന്റെ കുറവാണ് കഴുതകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ബ്രൂക്ക് ഇന്ത്യ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. 2012ൽ 39,000 കഴുതകൾ ഉണ്ടായിരുന്നിടത്ത് 2019ൽ 11,000 ആയി ചുരുങ്ങി. കഴുതകളെ വ്യാപകമായി കശാപ്പ് ചെയ്യുന്നതാണ് ഇത്ര വലിയ കുറവിന് കാരണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 

മാംസത്തിന് വേണ്ടിയും തോലിന് വേണ്ടിയും കഴുതകളെ കശാപ്പ് ചെയ്യുന്നുണ്ട്. മരുന്നുകളുടെ നിർമാണത്തിനായി കഴുതയുടെ മാംസവും തോലും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇജിയാവോ എന്നു പേരുള്ള പാരമ്പര്യ മരുന്നിന്‍റെ നിര്‍മാണത്തിനായാണ് കഴുതത്തോല്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ഗുജറാത്തിനൊപ്പം ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും കഴുതകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്.

English Summary: At 71% in 7 years, sharp decline in donkey population in Gujarat

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com