പുൽമേട്ടിൽ കുഞ്ഞിനെ ലക്ഷ്യമാക്കി ഒളിച്ചിരുന്നു; കഴുതപ്പുലിയെ ഓടിച്ചിട്ട് തൊഴിച്ച് സീബ്ര–വിഡിയോ
Mail This Article
കാടകങ്ങളിലെ കാഴ്ചകൾ പലതും വിസ്മയിപ്പിക്കുന്നവയായിരിക്കും. ആ കാണാക്കാഴ്ചകൾ തേടിയാണ് വിനോദസഞ്ചാരികൾ വന്യജീവി സങ്കേതങ്ങളിലേക്കുള്ള യാത്രതിരിക്കുന്നത്. കാട്ടിലെ ഇരതേടൽ പലപ്പോഴും സഞ്ചാരികളെ ഭയപ്പെടുത്തും. അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പക്ഷികൾക്കായാലും മൃഗങ്ങൾക്കായാലും സ്വന്തം കുഞ്ഞുങ്ങൾ അത്രയേറെ പ്രിയപ്പെട്ടതാണ്. അവർക്ക് ആപത്തു പിണഞ്ഞാൽ സ്വന്തം ജീവൻ ത്യജിച്ചും അവർ കുഞ്ഞുങ്ങളെ അപകടങ്ങളിൽ നിന്ന് രക്ഷിക്കും. അത്തരത്തിൽ കുഞ്ഞിനെ പിടികൂടാൻ തക്കം പാർത്ത് പുല്ലുകൾക്കിടയിൽ ഒളിച്ചിരുന്ന കഴുതപ്പുലിയെ തൊഴിച്ചോടിക്കുന്ന സീബ്രയുടെ ദൃശ്യമാണിത്.
സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിൽ നിന്നുള്ളതാണ് ഈ ദൃശ്യം. പുൽമേട്ടിൽ സീബ്രകളും വൈൽഡ്ബീസ്റ്റുകളും മേയുന്നതിനിടയിലായാണ് കഴുതപ്പുലി ഒളിച്ചിരുന്നത്. സീബ്രയുടെ കുഞ്ഞിനെ ലക്ഷ്യമാക്കിയായിരുന്നു കഴുതപ്പുലിയുടെ ഇരിപ്പ്. എന്നാൽ ഇത് മനസ്സിലാക്കിയ സീബ്ര മറഞ്ഞിരുന്ന കഴുതപ്പുലിയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. കഴുതപ്പുലിയുടെ പിന്നാലെയോടിയ സീബ്ര തൊട്ടരികിലെത്തിയെപ്പോൾ അതിനെ ആഞ്ഞ് തൊഴിക്കുന്നതും ദൃശ്യത്തില്‍ കാണാം. വൈൽഡ് ആനിമൽ ഷോട്സിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
English Summary: zebra attack on hyena to protect her baby