തെരുവുനായയ്ക്ക് ഭക്ഷണം വാരി നൽകി യുവതി; അനുസരണയോടെ ഭക്ഷിച്ച് ‘കൂട്ടൂസ്’– വിഡിയോ
Mail This Article
×
പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തെരുവു നായയ്ക്ക് ഭക്ഷണം ഉരുളകളാക്കി വായിൽ വച്ചുകൊടുക്കുന്ന യുവതിയുടെ ദൃശ്യമാണിത്. ബംഗാളിലെ ഡംഡം കന്റോൺമെന്റ് റെയ്ൽവേ സ്റ്റേഷനിൽ നിന്ന് പകർത്തിയതാണ് ഈ മനോഹരമായ ദൃശ്യം. കുട്ടൂസ് എന്നാണ് 5 വയസ്സുകാരനായ തെരുവു നായയുടെ പേര്.
യുവതി ഏറെ സ്നേഹത്തോടെ ഉരുളകളാക്കി നൽകുന്ന തൈരുസാദമാണ് നായ അനുസരണയോടെ ഇരുന്ന് ഭക്ഷിക്കുന്നത്. അവിടെയുണ്ടായിരുന്ന യാത്രക്കാരാണ് ഈ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
English Summary: Woman feeds a stray dog in a West Bengal railway station
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.