ADVERTISEMENT

പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ദൃശ്യങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. സൈക്കിൾ ഓടിച്ചുവരുന്ന ഗൊറില്ലയുടെ ദൃശ്യമാണിത്. ഗൊറില്ലകളെ പാര്‍പ്പിച്ചിരിക്കുന്ന മതിൽക്കെട്ടിനുള്ളിലൂടെ അതിവിദഗ്ധമായി സൈക്കിളോടിച്ചുവരുന്ന ഗൊറില്ലയെ ദൃശ്യത്തിൽ കാണാം. സൈക്കിൾ വളയ്ക്കാൻ ശ്രമിച്ചതും ഗൊറില്ല സൈക്കിളുമായി നിലത്തേക്കു മറിഞ്ഞുവീണതും ഒന്നിച്ചായിരുന്നു. 

ഇതോടെ കലികയറി ഗൊറില്ല സൈക്കിൾ ദേഷ്യത്തോടെ വലിച്ചു ദൂരേക്കെറിയുകയായിരുന്നു. ഗൊറില്ലയുടെ സൈക്കിളിനോടുള്ള ദേഷ്യവും പിണങ്ങിമാറിയുള്ള ഇരിപ്പുമാണ് ആളുകളിൽ ചിരിപടർത്തുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഡോ. സമ്രാട് ഗൗഡയാണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകളാണ് വിഡിയോക്ക് രസകരമായ അഭിപ്രായങ്ങളുമായെത്തുന്നത്.

English Summary: Gorilla's Hilarious Reaction After Fall From Bicycle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com