ADVERTISEMENT

സ്വീഡനിലെ മൃഗശാലയിൽ നിന്ന് അദ്ഭുതകരമായി വെളിയിൽ ചാടിയ രാജവെമ്പാല ഒരാഴ്ച കഴിഞ്ഞ് തിരികെയെത്തി. സ്വീഡനിലെ സ്കാൻസൻ അക്വേറിയം എന്ന മൃഗശാലയിൽ നിന്നാണ് സർ ഹിസ്സ് എന്നു വിളിപ്പേരുള്ള രാജവെമ്പാല ചാടിപ്പോയത്. ഗ്ലാസ് കൊണ്ട് നിർമിച്ച ഒരു കൂട്ടിനുള്ളിലാണു രാജവെമ്പാലയെ സൂക്ഷിച്ചിരുന്നത്. എന്നാൽ ഇതിനിടയ്ക്ക് ഒരു വിടവുണ്ടായിരുന്നതു കണ്ടെത്തി അതിലൂടെ ഊർന്നിറങ്ങിയാണു രാജവെമ്പാല രക്ഷപ്പെട്ടത്.

ഇതിനിടെ മൃഗശാലയുടെ അടുത്തുള്ള ഒരു മതിൽക്കെട്ടിനു സമീപം ഈ രാജവെമ്പാല ഉണ്ടെന്നു കണ്ടെത്തിയിരുന്നു. എന്നാൽ എക്സ്റേ ക്യാമറ ഉപയോഗിച്ച് ശ്രമിച്ചിട്ടും ഇതിനെ ലൊക്കേറ്റ് ചെയ്തു പിടിക്കാൻ സാധിച്ചില്ല. എന്നാൽ ഒരാഴ്ച കഴിഞ്ഞ് മൃഗശാല അധികൃതരെ ഞെട്ടിച്ചുകൊണ്ട് സർ ഹിസ്സ് തിരികെയെത്തുകയായിരുന്നു. ലോകത്തിൽ ഏറ്റവും നീളമുള്ള വിഷപ്പാമ്പുകളാണ് രാജവെമ്പാലകൾ. തെക്കു കിഴക്കൻ ഏഷ്യയിലെയും ഇന്ത്യയിലെയും കാടുകളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. പാമ്പുകളെയാണു പ്രധാനമായും ഭക്ഷിക്കുന്നത്. ചേരയാണ് ഇഷ്‌ട ഭക്ഷണം. മൂർഖൻ, വെള്ളിക്കെട്ടൻ തുടങ്ങിയ പാമ്പുകളെയും കഴിക്കാറുണ്ട്. ‌രാജവെമ്പാലകൾ എല്ലാം ഒറ്റ വിഭാഗത്തിൽപെടുന്ന പാമ്പുകളാണെന്നാണ് ആദ്യം ഗവേഷകർ കരുതിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ ഗവേഷണത്തിൽ 4 ഉപവിഭാഗങ്ങൾ ഇവയ്ക്കുണ്ടെന്നു കണ്ടെത്തി.

രാജവെമ്പാലയുടെ വിഷം നാഡികളെ ബാധിക്കുന്ന ന്യൂറോ ടോക്സിനുകളാണ്. 20 മുതൽ 40 വരെ മനുഷ്യരെയോ ഒരാനയെയോ കൊല്ലാനുള്ള വിഷം ഒരേ സമയം ഇവ പുറപ്പെടുവിക്കും. സ്വയം കൂടുണ്ടാക്കി മുട്ടയിടുന്ന പാമ്പുകളാണു രാജവെമ്പാലകൾ. വായിൽനിന്നുവരുന്ന ഒരു പ്രത്യേക ദ്രാവകവും ഈറ്റപുല്ലും ഉപയോഗിച്ചാണു കൂടുണ്ടാക്കൽ. 20 മുതൽ 25 വരെ മുട്ടകൾ ഇത്തരം കൂടുകളിൽ ശേഖരിക്കാൻ സ്‌ഥലമുണ്ടാവും. ഇന്ത്യയുടെ ദേശീയ ഉരഗമാണ് രാജവെമ്പാല. 

English Summary: A deadly king cobra returns to Swedish zoo home after a week-long escapade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com