ADVERTISEMENT

ആറു മാസക്കാലം കരയിലും വെള്ളത്തിലുമായാണ് ആഫ്രിക്കയിലെ മൂഷി ഇനത്തില്‍ പെട്ട ലങ് ഫിഷുകളുടെ ജീവിതം. കുറേനാള്‍ ഇവ നദിയില്‍ ജീവിച്ചാല്‍ പിന്നീട് കുറേക്കാലം ഇവ കരയിലായിരിക്കും കഴിയുക. കൃത്യമായ കണക്കില്‍ പകുതി നദിയിലും പകുതി കരയിലും എന്നതല്ല ഇവയുടെ രീതി. നദിയില്‍ ഏതാനും മാസങ്ങള്‍ ചെലവഴിച്ചാല്‍ പിന്നെ വര്‍ഷങ്ങളോളം ഇവയ്ക്ക് കരയില്‍ കഴിയേണ്ടി വരാറുണ്ട്. ആഫ്രിക്കയിലെ ഉഷ്ണരാജ്യങ്ങളിലാണ് ലങ് ഫിഷുകളെ വാസം. ഇവിടങ്ങളില്‍ മഴയെത്തി നദി നിറയുന്നത് വല്ലപ്പോഴും ആയതിനാലാണ് ലങ് ഫിഷുകളില്‍ ഈ അപൂര്‍വ അതിജീവന പ്രതിഭാസം കാണാനാകുന്നത്. 

 

നദിയിലെ ജലം വറ്റിയാല്‍ നനവ് മാറും മുന്‍പേ ഇവ മണ്ണിലേക്ക് ആഴ്ന്നിറങ്ങുകയാണ് പതിവ്. അതിന് ശേഷം പ്യൂപ്പകളെ പോലെ സമാധിയിരിക്കും. ഈ സമയത്ത് കരയില്‍ നിന്ന് വായു സ്വീകരിക്കാന്‍ പാകത്തില്‍ ഇവയുടെ ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. മഴ പെയ്യുവോളം  ഇവ ഈ സന്ന്യാസ ജീവിതം തുടരും. മഴ പെയ്താല്‍ പിന്നെ വീണ്ടും നദിയിലെ ജീവിതത്തിലേക്ക് തിരികെ പോകും. എന്നാല്‍ മഴ പയ്ത് നദിയില്‍ വെള്ളമെത്താന്‍ ചിലപ്പോള്‍ വര്‍ഷങ്ങളോളം താമസം വന്നേക്കാം. ഇങ്ങനെയുള്ള ഘട്ടത്തില്‍ ചിലപ്പോള്‍ വെള്ളത്തില്‍ നിന്ന് ശ്വസിക്കാനുള്ള ഇവയുടെ കഴിവ് നഷ്ടപ്പെടും. ഇത്തരം മത്സ്യങ്ങള്‍ പിന്നീട്  കരയിലെത്തി ശ്വസിച്ച് ശേഷമാണ് പിന്നീട് നദിയിലേക്ക് മടങ്ങുക.

 

കൊക്കൂണായി മാറി ഏറെ നാള്‍ ഇരിക്കുമ്പോള്‍ ഇവയ്ക്ക് ചുറ്റും എന്ത് സംഭവിച്ചാലും അറിയാറില്ല. ചിലപ്പോള്‍ നദിയിലെ മണ്ണെടുത്ത് കൊണ്ടുപോയി വീട് നിർമിക്കുമ്പോള്‍ ഇവ വീടിന്‍റ ഭിത്തിയുടെ ഭാഗമായി പോലും മാറാറുണ്ട്. എങ്കിലും മഴ പെയ്ത് വെള്ളം തട്ടിയാല്‍ ഇവ ഈ ഭിത്തി പൊളിച്ചും വെളിയില്‍ വരും, എന്നിട്ട് മഴവെള്ളത്തിലൂടെ നീന്തി നദിയിലെത്തുകയാണ് പതിവ്.

 

English Summary: Lungfish: This fish can stay alive inside the ground for 4 years!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com