ADVERTISEMENT

വീടിനുള്ളിലെ എലിശല്യം പരിഹരിക്കാൻ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. എലിക്കെണിയും എലിവിഷവുമെല്ലാം പയറ്റിയാലും നിരാശയാകും ഫലം. മാത്രമല്ല എലികൾ പെറ്റുപെരുകി ശല്യം രൂക്ഷമാവുകയും ചെയ്യും. എന്നാൽ വ്യത്യസ്തമായ രീതിയിൽ എലിയെ തുരത്തുന്ന ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

പെരുമ്പാമ്പിനെ ഉപയോഗിച്ച് എലികളെ തുരത്തുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. എലിശല്യത്തിന് പരിഹാരം കാണാൻ പല മാർഗങ്ങളും തിരഞ്ഞിട്ടുണ്ടെങ്കിലും ഇത്ര ഫലപ്രദമായ മാർഗം കാണുന്നത് ആദ്യമായിട്ടാണെന്നായിരുന്നു പലരുടെയും പ്രതികരണം. പാമ്പിനെ എലികൾ ഉണ്ടാവാനിടയുള്ള ചെറിയ പൊത്തിലേക്ക് കടത്തി വിട്ട് എലിയെ പിടികൂടുന്നത് ദൃശ്യത്തിൽ കാണാം. 

ചെറിയ പൊത്തിലേക്ക് പാമ്പിനെ ഇറക്കിവിട്ടതോടെ അവിടെയുണ്ടായിരുന്ന എലികൾ ഓരോന്നായി മാളത്തിലൂടെ പുറത്തേക്ക് വരികയായിരുന്നു. ിത്തരത്തിൽ പുറത്തേക്കെത്തിയ എലികളെ മാളത്തിനു മുന്നിൽ വച്ചിരിക്കുന്ന പാത്രത്തിലേക്ക് തട്ടിയിടുന്നതും ദൃശ്യത്തിൽ കാണാം. നിമിഷനേരം കൊണ്ട് നിരവധി എലികൾ മാളത്തിൽ നിന്ന് പുറത്തുചാടി.വിഡിയോയിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഏതായാലും വിഡിയോ ഇതിനോടകം തന്നെ ലക്ഷക്കമക്കിനാളുകൾ കണ്ടു കഴിഞ്ഞു.

English Summary: Snake Being Used To Flush Out Rats From Hole Puzzles Internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com