മല്‍സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ കൃത്രിമ ആവാസവ്യവസ്ഥ; സമുദ്രാന്തർഭാഗത്ത് അക്വേറിയം
Mail This Article
മല്‍സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ കൃത്രിമ ആവാസവ്യവസ്ഥ വികസിപ്പിച്ച് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം. സുസ്ഥിര മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന രാജ്യാന്തര സമ്മേളനത്തിലാണ് കൃതൃമ മത്സ്യ ആവാസ വ്യവസ്ഥയുടെ സാധ്യതകള്‍ അവതരിപ്പിച്ചത്.സമുദ്രാന്തര്‍ഭാഗത്ത് അക്വേറിയത്തിന് സമാനമായൊരാവാസകേന്ദ്രം. മല്സ്യപ്രജനനത്തിനും അവയുടെ വളര്‍ച്ചയ്ക്കും സഹായാകമായ എല്ലാ സാഹചര്യങ്ങളും ഇവിടെ സജ്ജം.
വളച്ചര്ച്ചയ്ക്ക് ഇണങ്ങുന്ന ഭക്ഷ്യവ്യവസ്ഥയും ഇവിടെ ക്രമീകരിക്കും . ശാസ്ത്രീയമായി തയ്യാറാക്കിയ ഈ സംവിധാനത്തില്‍ സമുദ്രസമ്പത്ത് വളരുമെന്ന് തെളിയിച്ചശേഷമാണ് സമുദ്രമല്‍സ്യ ഗവേഷണകേന്ദ്രം ഇത് പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരുന്നത് കേരളത്തിലുള്‍പ്പെടെ 280 ഇന്ത്യന്‍ തീരങ്ങളില്‍ ഇവ നിലവില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം പ്രദേശശങ്ങളില്‍ സമുദ്രാന്തര്‍ഭാഗം കാണുന്നതിനായി സ്കൂബ ഡൈവിങ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.
ഇത് വിനോദസഞ്ചാരത്തെയും പ്രോല്‍സാഹിപ്പിക്കും പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്കും ചൂണ്ടക്കാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിട്ടുള്ളതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി . മല്സ്യപ്രജനനകേന്ദ്രങ്ങള് തീരത്തോട് ചേര്‍ന്നുണ്ടാകുന്നത് .ട്രോളറുകളുകളുടെ ഉപയോഗം കുറയ്ക്കുമെന്നും അതുവഴി ഇന്ധചെലവില് കുറവുണ്ടാകുമെന്നും സമുദ്രമല്‍സ്യ ഗവേഷണകേന്ദ്രം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary: The marine aquarium of Central Marine Fisheries Research Institute