ADVERTISEMENT

പാമ്പുകളുടെ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. പാമ്പകൾ ഇരപിടിക്കുന്നതും അവയുടെ പോരാട്ടവുമെല്ലാം കൗതുകമുണർത്തുന്നവയാണ്. അത്തരത്തിലൊരു പോരാട്ടാമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഉടുമ്പും പെരുമ്പാമ്പും തമ്മിലായിരുന്നു വാശിയേറിയ പോരാട്ടം. പാമ്പുകളെയും ഉടുമ്പുകൾ ആഹാരമാക്കാറുണ്ട്. അങ്ങനെ പിടികൂടിയ കാർപെറ്റ് പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പാണ് ഉടിമ്പിനെ വരിഞ്ഞുമുറുക്കാൻ ശ്രമം നടത്തിയത്. 

 

പെരുമ്പാമ്പിനെ കടിച്ചും കൂർത്ത നഖങ്ങൾ അതിന്റെ ശരീരത്തിൽ ആഴ്ന്നിറക്കിയുമൊക്കെയായണ് ഉടുമ്പ് പാമ്പിനെ കീഴടക്കിയത്. വൈൽഡ്‌ലൈഫ് റോ എന്ന ട്വിറ്റർ പേജിലാണ് ദൃശ്യം പങ്കുവച്ചത്. ലേസ് മോണിട്ടർ വിഭാഗത്തിൽപ്പെടുന്ന ഉടുമ്പാണ് പെരുമ്പാമ്പിനെ ആക്രമിച്ചത്. കിഴക്കൻ ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഉടുമ്പു വർഗത്തിൽ ഉള്‍പ്പെടുന്ന ജീവികളാണ് ലേസ് മോണിട്ടർ. കൂടുതൽ സമയവും മരത്തിൽ കഴിയാനിഷ്ടപ്പെടുന്ന ജീവികളാണിവ. അതുകൊണ്ട് തന്നെ പക്ഷിക്കുഞ്ഞുങ്ങളും പക്ഷിമുട്ടകളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. ചെറിയ ഉരഗവർഗത്തിൽപ്പെട്ട ജീവികളെയും ചത്ത ജീവികളുടെ ശരീരഭാഗവും ഇവ ആഹാരമാക്കാറുണ്ട്. പൂർണ വളർച്ചയെത്തിയ ഇവയ്ക്ക് ആറര അടിയയോളം നീളവും 14 കിലോയോളം ഭാരവുമുണ്ടാകും.

 

English Summary: A lace monitor and a coastal carpet Python snake battle for survival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com