ADVERTISEMENT

ലോകത്തിലെ കടുവകളിൽ 75 ശതമാനവും ഇന്ത്യയിലാണുള്ളത്. നമ്മുടെ കാടുകളില്‍ 3200 കടുവകൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതൊടൊപ്പം കടുവകൾ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന സംഭവങ്ങളും വർധിച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങളെ ലക്ഷ്യമാക്കിയാണ് പലപ്പോഴും കടുവകൾ ജനവാസകേന്ദ്രങ്ങളിലെത്തുന്നത്. അത്തമൊരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തുറസ്സായ സ്ഥലത്ത് മേയുന്ന കാലിക്കൂട്ടത്തെ ലക്ഷ്യമാക്കിയാണ് കടുവയെത്തിയത്. കടുവയെ കണ്ട് കാലിക്കൂട്ടം ഭയന്നോടുന്നതും പിന്നാലെ കടുവയോടുന്നതും ദൃശ്യത്തിൽ കാണാം. 

 

കൂട്ടത്തിൽ ചെറിയ പശുക്കിടാവിലെ ഓടിച്ചിട്ട് പിടിക്കുന്നതിൽ കടുവ വിജയിക്കുകയും ചെയ്തു. പശുക്കിടാവിനെ കടിച്ചുവലിക്കാൻ തുടങ്ങുന്നതിന് മുൻപ് അതിന്റെ അമ്മ ഓടിയെത്തി പശുക്കിടാവിനെ രക്ഷിക്കുകയായിരുന്നു. ആക്രമിക്കാൻ ഓടിയെത്തിയ അമ്മപ്പശുവിനെ കണ്ട് കടുവ പശുക്കിടാവിന്റെ ശരീരത്തിലുള്ള പിടിവിട്ട് ഭയന്ന് ഓടിമറഞ്ഞു. ഐഎഫ്എസ് ഉദ്യോഗസ്ഥനായിരുന്ന സുശാന്ത നന്ദയാണ് ഈ ദൃശ്യം പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിനാളുകൾ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. 

 

English Summary: Tiger Chases Calf In Open Field. What Happens Next Stuns Internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com