ADVERTISEMENT

തനിക്ക് വാങ്ങിയ പുതിയ സൈക്കിളിൽ ഗംഗാജലം തളിക്കാനായാണ് ബിഹാറിലെ വൈശാലി സ്വദേശിയായ 14കാരൻ അങ്കിത്തും കുടുംബവും ഗംഗാ തീരത്ത് എത്തിയത്. എന്നാൽ ഈ കുടുംബത്തെ കാത്തിരുന്നത് നടുക്കുന്ന ഒരു ദുരന്തമായിരുന്നു. കുളിക്കാനും വെള്ളമെടുക്കാനുമായി ഗംഗയിലേക്കിറങ്ങിയ അങ്കിതിനെ മുതല ആക്രമിച്ചു കൊന്നു.

കുടുംബാംഗങ്ങൾ അടക്കം നോക്കിനിൽക്കെയാണ് മുതല അങ്കിതിനെ വെള്ളത്തിനടിയിലേക്ക് വലിച്ചുകൊണ്ടുപോയത്. അങ്കിതിന്റെ ശരീരം മുതല പല കഷ്ണങ്ങളായി കടിച്ചു മുറിച്ച് തിന്നുകയും ചെയ്തു. സംഭവം നടന്ന് ഒരു മണിക്കൂറിനു ശേഷം അങ്കിതിന്റെ ഏതാനും ശരീര ഭാഗങ്ങൾ മാത്രമാണ് കുടുംബത്തിനു ലഭിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു അങ്കിത്.

ankit
അങ്കിത്, അങ്കിതിനെ കൊലപ്പെടുത്തിയ മുതല

ഉടൻതന്നെ മുതലയെ പിടികൂടാൻ ആളുകൾ ശ്രമം തുടങ്ങി. അക്രമകാരിയായ മുതലയെ വല ഉപയോഗിച്ച് പിടികൂടി കരയിൽ എത്തിച്ചു. പിന്നീട് വടികളും ദണ്ഡുകളും ഉപയോഗിച്ച് മുതലയെ അടിച്ചുകൊല്ലുകയായിരുന്നു. മുതലയെ വലിച്ച് കരയിലേക്ക് കയറ്റുന്നതിന്റെയും ആക്രമിച്ചു കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കുടുംബാംഗങ്ങളുടെയും സംഭവം കണ്ടു നിന്നവരുടെയും മാനസികാവസ്ഥ മനസ്സിലാകുമെന്നും അവരുടെ നടപടി ശരിയാണെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാൽ ഇരയെ മുന്നിൽ കിട്ടിയാൽ നിലനിൽപ്പിനായി ഇത്തരത്തിൽ ആക്രമിച്ചു കൊലപ്പെടുത്തുന്നത് മുതലകളുടെ സ്വാഭാവിക രീതിയാണെന്നും ആ കാരണംകൊണ്ട് അതിനെ മർദിച്ചു കൊലപ്പെടുത്തിയത് തെറ്റാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. മുതലയെ ആക്രമിക്കാൻ മുന്നിട്ടിറങ്ങിയവരെ കണ്ടെത്തി അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം സംഭവത്തിൽ എന്തെങ്കിലും നടപടികൾ കൈക്കൊണ്ടതായി ഔദ്യോഗിക സ്ഥിരീകരണമില്ല.

English Summary: On Camera, Crocodile That Killed Bihar Teen, Beaten To Death With Sticks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com