‘ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പോ..’; ശരിക്കും കടുവ തന്നെയോ?!: അവിശ്വസനീയം
Mail This Article
×
മനുഷ്യരെ കണ്ടാൽ കടിച്ചുകീറാൻ വരുന്ന കടുവ ഒരു യുവാവിന്റെ മുന്നിൽ കൂളായി നിന്നുകൊടുക്കുന്നു. യുഎസ് മർട്ടിൽ ബീച്ച് സഫാരിയിലാണ് സംഭവം. അനിമൽ കെയറായ കോഡി ആന്റിൽ ആണ് കടുവയ്ക്ക് മസാജ് ചെയ്തുകൊടുത്ത് കൂട്ടുകെട്ട് ഉറപ്പിച്ചത്.
കുളത്തിനരികിലേക്ക് കടുവയെയും കൊണ്ട് പോകുന്നതാണ് വിഡിയോയിൽ ആദ്യം കാണുന്നത്. പിന്നീട് കടുവയുടെ ചെവിക്കിരുവശവും യുവാവ് തടവികൊടുത്തു. കോഡിയുടെ മസാജ് കടുവ നല്ലോണം ആസ്വദിക്കുന്നതും വിഡിയോയിൽ കാണാം. വീട്ടിലെ പൂച്ചകളും നായ്ക്കളും നിന്നുകൊടുക്കുന്നതുപോലെയാണ് കടുവയും നിൽക്കുന്നതെന്നും ഇത് ശരിക്കും കടുവ തന്നെയാണോയെന്നും ചിലർ ചോദിക്കുന്നു.
English Summary: Heartwarming Video: Man's Adorable Cuddle Session With Tiger Goes Viral
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.