ADVERTISEMENT

നാല് കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇടുക്കി ഡോഗ് സ്‌ ജെനി ക്വാഡിലെ ട്രാക്കര്‍ ഡോഗ് 10 വയസുകാരി ജെനി സർവീസില്‍ നിന്നും വിരമിച്ചിരിക്കുകയാണ്. സാധാരണ വിരമിക്കുന്ന നായ്ക്കളെ തൃശൂർ പൊലീസ് അക്കാദമിയോട് ചേർന്നുള്ള വിശ്രമ കേന്ദ്രമായ വിശ്രാന്തിയിലേക്കാണ് മാറ്റുക. എന്നാൽ ജെനിയെ പരിശീലകനായ എഎസ്ഐ സാബു തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ജെനി പൊലീസ് സേനയുടെ ഭാഗമാകുന്നത്. തൃശൂർ പൊലീസ് അക്കാദമിയിൽ 9 മാസത്തെ പരിശീലനം. സാബുവായിരുന്നു പരിശീലകൻ. സുനിൽകുമാർ സഹപരിശീലകനും. തുടർന്ന് 2015ൽ ഇടുക്കി ഡോഗ് സ്ക്വാഡിലെ ട്രാക്കറായി സേവനം തുടങ്ങി. ആദ്യ വർഷം തന്നെ അടിമാലി രാജധാനി ലോഡ്‌ജിൽ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കണ്ടെത്താൻ സഹായിച്ചു.

2019ൽ ശാന്തൻപാറ സ്റ്റേഷൻ പരിധിയിൽ വരുന്ന പുത്തടിയിൽ റിജോഷ് എന്നയാളുടെ തിരോധാനക്കേസിലും ജെനിയുടെ നിർണായക പങ്കുണ്ട്. കേസുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കെത്തിയ ജെനി രണ്ടര കിലോമീറ്റർ അകലെ ഒരു സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തു. പരിശോധിച്ചപ്പോഴാണ് റിജോഷിന്റെ മൃതദേഹം കുഴിച്ചുമൂടിയതായി കണ്ടെത്തിയത്. തിരോധാനം മാത്രമായി ഒതുങ്ങിപ്പോകേണ്ടിയിരുന്ന കേസിനെ കൊലപാതകമാക്കി മാറ്റിയത് ജെനിയാണ്.

കരിമണ്ണൂർ സ്റ്റേഷൻ പരിധിയിൽ നടന്ന കൊലക്കേസിൽ ഒളിവിലായ പ്രതിയെ ജെനിയാണ് കണ്ടെത്തിയത്. ദുർഘടമായ പാറക്കെട്ടുകൾക്കിടയിൽ സഞ്ചരിച്ചാണ് ജെനി പൊലീസിന് പ്രതിയെ കാണിച്ചുകൊടുത്തത്. 2020ൽ വണ്ടിപ്പെരിയാർ സ്റ്റേഷൻ പരിധിയിൽ സ്ത്രീ കൊല്ലപ്പെട്ട കേസിലും ജെനി നിർണായക തെളിവുകൾ നൽകിയിരുന്നു.

പത്ത് വർഷത്തിനിടെ നിരവധിക്കേസുകളാണ് ജെനിയിലൂടെ തെളിയിക്കപ്പെട്ടത്.

English Summary: Kerla Police dog squad Jennie retired

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com