സിംഹങ്ങൾ ചിലപ്പോൾ പുല്ലും പച്ചിലയും തിന്നും; അതിന് വ്യക്തമായ കാരണവുമുണ്ട്
Mail This Article
മാംസഭോജിയായ സിംഹം പുല്ല് തിന്നാറുണ്ടോ? ചില അടിയന്തരഘട്ടത്തിൽ പുല്ല് മാത്രമല്ല, പച്ചിലയും തിന്നാറുണ്ട്. ഒരു മരക്കൊമ്പിൽ കയറി പച്ചിലതിന്നുന്ന സിംഹത്തിന്റെ അപൂർവ വിഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയായിരുന്നു.
സിംഹങ്ങൾ പുല്ല് തിന്നുന്നത് അത്ഭുതമായി തോന്നാമെങ്കിലും അതിനുപിന്നിൽ വ്യക്തമായ കാരണമുണ്ടെന്ന് സുശാന്ദ നന്ദ പറയുന്നു. വയറുവേദന അനുഭവപ്പെടുമ്പോഴോ ചിലസമയങ്ങളിൽ വെള്ളം ആവശ്യമായി വരുമ്പോഴോ ആണ് സിംഹം പച്ചിലയെ ആശ്രയിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
വെപ്രാളത്തോടെയാണ് സിംഹം ഇല മുഴുവൻ ഭക്ഷിക്കുന്നതെന്ന് വിഡിയോയിൽ വ്യക്തമാണ്. കൈയെത്താവുന്ന ദൂരത്തെ ഇലകളെല്ലാം തിന്നശേഷം സിംഹം മുകളിലെ ചില്ല ചാടിപ്പിടിച്ച് കഴിക്കുകയായിരുന്നു.
English Summary: Lions sometimes eat grass