കൊച്ചുപൂമ്പാറ്റേ...; പെൻഗ്വിനുകള്‍ക്ക് പിടികൊടുക്കാതെ പാറിക്കളിച്ച് ചിത്രശലഭം– രസകരമായ വിഡിയോ
Mail This Article
×
പെൻഗ്വിനുകൾക്ക് പിടികൊടുക്കാതെ പാറിപ്പറന്ന് കളിക്കുന്ന ചിത്രശലഭത്തിന്റെ വിഡിയോ വൈറലാവുന്നു. ഒരു വന്യജീവി സങ്കേതത്തിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. രണ്ട് പെൻഗ്വിനുകൾ ജലാശയത്തിന്റെ കരയിൽ നിൽക്കുമ്പോഴാണ് കറുത്ത നിറത്തിലുള്ള പൂമ്പാറ്റ പറന്നെത്തിയത്. നിലത്ത് പതിഞ്ഞ് പറക്കുന്നതുകണ്ട് ഒരു പെൻഗ്വിൻ കൊത്താനായി പോയെങ്കിലും പൂമ്പാറ്റ രക്ഷപ്പെട്ടു. പിന്നീട് ഇരുവരും ചേർന്ന് അതിനെ പിടിക്കാനായി വട്ടംചുറ്റി നടന്നു.
ഇവരുടെ ശ്രമങ്ങൾ കണ്ട് വെള്ളത്തിലുണ്ടായിരുന്ന അഞ്ച് പെൻഗ്വിനുകൾ കൂടി കരയിലെത്തി. പിന്നീട് ഏഴുപേരും ചേർന്ന് പൂമ്പാറ്റയുടെ പിറകിൽ കറങ്ങിനടന്നു. പിടികൊടുത്താൽ ജീവൻ നഷ്ടമാകുമെന്ന് അറിഞ്ഞിട്ടും പൂമ്പാറ്റ അവർക്കിടയിൽ പാറി പറക്കുകയായിരുന്നു.
English Summary: Penguins chasing a butterfly
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.