ADVERTISEMENT

കലിഫോർണിയയിലെ സാൻ ഡിയാഗോയിലെ പ്രശസ്തമായ ലാ ജോല്ല കോവ് ബീച്ചിൽ സഞ്ചാരികളെ ഓടിച്ച് കടൽ സിംഹങ്ങൾ. ഞായാറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വെള്ളത്തിലുണ്ടായിരുന്ന കടൽസിംഹങ്ങൾ ശബ്ദമുണ്ടാക്കി കൊണ്ടാണ് സഞ്ചാരികളെ അവിടെനിന്നും ഓടിക്കുന്നത്. ഭയന്നുവിറച്ച ആളുകൾ ഓടിരക്ഷപ്പെടുന്നതും വിഡിയോയിൽ കാണാം. സംഭവത്തിന്റെ വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.

കലിഫോർണിയയിലെ ഏറ്റവും ചെറുതും പ്രശസ്തവുമായ ബീച്ചാണ് ലാ ജൊല്ല കോവ്.  കടൽസിംഹങ്ങൾ വസിക്കുന്ന ഈ പ്രദേശത്ത് കൂടുതൽ സഞ്ചാരികൾ എത്തുകയും അവയ്ക്കൊപ്പം ഫോട്ടോയെടുക്കാനും ശ്രമിച്ചു. കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ഉപദ്രവമായി മാറിയതോടെയാണ് കടൽസസ്തനികൾ അക്രമാസക്തരായത്. അവർ വെള്ളത്തിലിറങ്ങിയ ആളുകളെ തുരത്തുകയും കരയിലേക്ക് കയറാൻ പ്രേരിപ്പിക്കുയും ചെയ്തു. വെള്ളത്തിൽ പതുങ്ങിയിരുന്ന കൂറ്റൻ കടൽസിംഹം പെട്ടെന്ന് എത്തുകയും പാഞ്ഞടുക്കുകയും ചെയ്തതോടെ ആളുകൾ നിലവിളിച്ച് ഓടുകയായിരുന്നു. വെള്ളത്തിൽനിന്ന് 10 അടിയെങ്കിലും മാറിനിൽക്കണമെന്ന് പ്രദേശത്ത് മുന്നറിയിപ്പ് നൽകുന്നതും വിഡിയോയിൽ കേൾക്കാം.

സസ്തനികൾ അങ്ങനെ ചെയ്തതിൽ തെറ്റില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെ അഭിപ്രായം. മനഃസമാധാനത്തോടെ ജീവിക്കുന്ന ആവരുടെ ആവാസവ്യവസ്ഥ തകർക്കാനെത്തിയവരോട് പിന്നെയെങ്ങനെയാണ് അവർ പെരുമാറുകയെന്ന് ആളുകൾ ചോദിക്കുന്നു. 

English Summary: Sea Lions Charging At Tourists In San Diego

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com