ADVERTISEMENT

സോഷ്യൽ മീഡിയ പലപ്പോഴും അത്ഭുതകരമായ ആശയങ്ങൾക്ക് വഴിയൊരുക്കുന്ന ഇടമാണ്. ഒരിക്കലും പരിഹാരമുണ്ടാകില്ലെന്ന വിചാരിക്കുന്ന കാര്യങ്ങൾക്ക് ഇതിലൂടെ പോംവഴികൾ ലഭിച്ചേക്കാം. അത്തരത്തിൽ ഒരു കാര്യമാണ് അടുത്തിടെ സംഭവിച്ചത്. അപകടത്തിൽ രണ്ട് കാലുകൾ നഷ്ടമായ നായയ്ക്ക് അടിപൊളി വീൽചെയർ ഒരുക്കിയിരിക്കുകയാണ് പ്രമുഖ ജർമൻ വാഹന നിർമാതാക്കളായ മെഴ്സിഡീസ് ബെൻസ്. ബണ്ണി എന്ന നായയ്ക്കാണ് സോഷ്യൽമിഡിയയിലൂടെ വമ്പൻ ബ്രാൻഡിന്റെ പിന്തുണ ലഭിച്ചത്.

കഥ തുടങ്ങുന്നത് ഹെൻ‌റി ഫ്രീഡ്‌മാൻ എന്ന മൃഗസംരക്ഷകൻ കീപ്പിംഗ്ഫിൻ എന്ന ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വിഡിയോയിൽ നിന്നാണ്. ബണ്ണി എന്ന നായയ്ക്ക് കാറപകടത്തിൽ ഗുരുതരരമായി പരുക്കേൽക്കുകയും ശസ്ത്രക്രിയയിലൂടെ അവളുടെ പിൻകാലുകൾ മുറിച്ചുമാറ്റുകയും ചെയ്തു. ഇതോടെ ഉടമ അവളെ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് മൃഗസംരക്ഷകരാണ് അവളെ പരിപാലിച്ചത്. ബണ്ണിയുടെ കഥ വിവരിച്ച് ഒരു വീൽചെയറിന്റെ ആവശ്യമുണ്ടെന്ന് ഫ്രീഡ്മാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇതുകണ്ട ഒരാൾ കമന്റ് ചെയ്തു: ‘‘ഈ നായ മെഴ്‌സിഡീസ് ബെൻസിന്റ വീൽചെയർ അർഹിക്കുന്നു"  എന്ന്.

ആദ്യം തമാശയായി കണ്ടെങ്കിലും പിന്നീട് ഒരു ശ്രമം നടത്താൻ ഫ്രീഡ്മാനും സംഘവും തീരുമാനിച്ചു. ബണ്ണിയുടെ വേദനാജനകമായ കഥ ബെൻസ് കമ്പനിയുമായി പറഞ്ഞപ്പോൾ അവർ വീൽചെയർ ഒരുക്കാമെന്ന് അറിയിച്ചു. അങ്ങനെ ബണ്ണിയ്ക്ക് ആവശ്യമായ രീതിയിൽ വീൽചെയർ ബെൻസ് ഒരുക്കുകയായിരുന്നു. രാജകീയ വരവേൽപ്പാണ് ബണ്ണിക്ക് ബെൻസ് ഒരുക്കിയത്. പിൻകാലുകൾക്ക് പകരം വീൽചെയർ ഘടിപ്പിച്ചതോടെ ബണ്ണി നഗരം ചുറ്റിക്കാണാൻ ഓടുകയായിരുന്നു. മൃഗസംരക്ഷകർക്കൊപ്പം അവൾ പുതിയലോകം ആസ്വദിക്കുകയാണ്. ബെൻസ് കമ്പനിയുടെ പ്രവർത്തനത്തെ നിരവധിപ്പേരാണ് പ്രശംസിച്ചത്. ബണ്ണിയുടെ ബെൻസ് എന്ന പേരിൽ പുറത്തിറങ്ങിയ വിഡിയോ ലക്ഷങ്ങളുടെ ഹൃദയമാണ് കീഴടക്കിയത്.

English Summary: Dog gets special wheelchair from Mercedes-Benz. It started with a comment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com