ADVERTISEMENT

മ്യൂസിക്കൽ ആൽബത്തിന്റെ ചിത്രീകരണത്തിനിടെ പ്രമുഖ പോപ് ഗായിക ഷക്കീറയുടെ ദേഹത്തേക്ക് എലി ചാടിക്കയറി. കോപ്പാ വാസിയ (Copa Vacia) എന്ന പുതിയ ആൽബത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. മത്സ്യകന്യകയായി മാലിന്യങ്ങൾക്കിടയിൽ കിടന്ന് പാടുന്നതിനിടെയാണ് എലി എത്തിയത്. ഉടൻതന്നെ ഗായിക അലറിവിളിച്ച് എഴുന്നേൽക്കുകയായിരുന്നു. ‘മത്സ്യകന്യകമാർക്കും ഇതുപോലെ അനുഭവങ്ങൾ ഉണ്ടാകും’ എന്നാണ് ഷക്കീറ വിഡിയോ പങ്കുവച്ച് കുറിച്ചത്. 

ജൂണിലാണ് ഈ മ്യൂസിക് വീഡിയോ പുറത്തിറങ്ങിയത്. ഒരു മത്സ്യകന്യകയെ പിടിച്ച് പൊതുപ്രദർശനത്തിനായി ഒരു ടാങ്കിൽവെക്കുന്നതാണ് ആൽബത്തിന്റെ പ്രമേയം. കൊളംബിയൻ ഗായകൻ മാനുവൽ ടുറിസോയും ഇതിൽ പാടിയിട്ടുണ്ട്. ആവാസവ്യവസ്ഥ നഷ്ടപ്പെട്ട മത്സ്യകന്യകയുടെ വേദനയാണ് വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇതിനായി പിങ്ക് നിറത്തിലുള്ള മുടിയും പച്ചനിറത്തിലുള്ള മത്സ്യകന്യകയുടെ വേഷവുമാണ് ഷക്കീറ ധരിച്ചത്. മാലിന്യക്കൂമ്പാരത്തിനു നടുവിൽ ചെളിവെള്ളത്തിൽ കിടന്ന് പാടുമ്പോഴാണ് തൊട്ടപ്പുറത്ത് എലി എത്തുന്നത്. മുടിയിലേക്ക് കയറാൻ ശ്രമിക്കുന്നുവെന്ന് കണ്ടതോടെ ഷക്കീറ നിലവിളിച്ചു എഴുന്നേറ്റു. കൈയില്‍ മുഴുവൻ ചെളിപടർന്ന ഗായികയ്ക്ക് വസ്ത്രം കാരണം എഴുന്നേൽക്കാനും പറ്റാതെയായി.

Read Also: ഒറ്റ കമന്റിൽ പിറന്ന ആശയം; അപകടത്തിൽ കാലുകൾ നഷ്ടപ്പെട്ട നായയ്ക്ക് ‘ബെൻസ്’ വീൽചെയർ –ഹൃദ്യമായ കാഴ്ച

മത്സ്യകന്യക വേഷത്തിൽ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളും ഷക്കീറ പങ്കുവച്ചിരുന്നു. ഷൂട്ടിങ്ങിനിടെ ടാങ്കിൽനിന്ന് പുറത്തിറങ്ങാൻ ബുദ്ധിമുട്ടി. സെറ്റ് മുഴുവൻ വെള്ളംനിറഞ്ഞ അവസ്ഥയായിരുന്നു. മത്സ്യകന്യകയുടെ വേഷത്തിൽ പുറത്തിറങ്ങാനാകാതെ വന്നപ്പോൾ പ്രൊഡക്ഷൻ സ്റ്റാഫ് സഹായത്തിനെത്തി. ക്രെയിൻ ഉപയോഗിച്ചാണ് സുരക്ഷിതമായി പുറത്തെത്തിച്ചതെന്ന് ഷക്കീറ പറഞ്ഞു.

സ്പാനിഷ് ഫുട്ബോളർ‍ ജെറാദ് പിക്കേയുമായുള്ള 12 വർഷത്തെ ബന്ധം കഴിഞ്ഞ ജൂണിലാണ് ഷക്കീറ അവസാനിപ്പിച്ചത്. കായികലോകത്തെയും സംഗീതലോകത്തേയും ഒരുപോലെ ഞെട്ടിയ സംഭവമായിരുന്നു അത്. ഇരുവരും ഒരുമിച്ചാണ് വാർത്താക്കുറിപ്പ് പുറത്തുവിട്ടത്. ഇവർക്ക് മിലൻ, സാക്ഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2010ല്‍ ദക്ഷിണാഫ്രിക്കയിൽ നടന്ന ഫുട്ബോൾ ലോകകപ്പിനിടെയാണ് ഇരുവരും പ്രണയത്തിലായത്. അന്ന് ഷക്കീറയുടെ ‘വാക്ക വാക്ക ദിസ് ടൈം ഫോർ ആഫ്രിക്ക’ യായിരുന്നു ലോകകപ്പ് തീം സോങ്.

English Summary: Shakira Rescued By Crane Amid Rat Attack While Filming Video Dressed As Mermaid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com