ADVERTISEMENT

കോഴിക്കുഞ്ഞുങ്ങളാണെങ്കിലും പാമ്പിൻകുഞ്ഞാണെങ്കിലും ശരി, കൊക്കിലൊതുങ്ങുന്നതാണെങ്കിൽ കൊത്തിക്കൊണ്ടുപോകാൻ മടിയില്ലാത്തവരാണ് പരുന്തുകൾ. എന്നാൽ പിടിച്ചുകൊണ്ടുപോകുന്ന ഇര ഇടയ്ക്ക് താഴെ വീണാലോ? അങ്ങനെയൊരു സംഭവം കഴിഞ്ഞ ദിവസം ടെക്സാസിലെ സിൽസ്ബീയിൽ നടന്നു. പറക്കുന്നതിനിടെ കാലിലുണ്ടായിരുന്ന പാമ്പ് താഴേക്ക് വീണു. വീടിനുമുന്നിൽ നിന്നിരുന്ന 64കാരിയായ പെഗി ജോൺസിന്റെ ദേഹത്തേക്കാണ് വീണത്.

പെഗി ജോൺസ് (Photo: Twitter/ @SydneyDoesNews)
പെഗി ജോൺസ് (Photo: Twitter/ @SydneyDoesNews)

ഉടൻതന്നെ പരുന്ത് ഇരയ്ക്കായി താഴേക്ക് എത്തുകയും പെഗിയുടെ കൈകളും മുഖവും കൊത്തി മുറിപ്പെടുത്തുകയും ചെയ്തു. പരുന്തിനെ പേടിച്ച് പാമ്പ് പെഗിയുടെ കൈയിൽ ചുറ്റിപ്പിടിച്ചതോടെയാണ് പെഗിയെ പരുന്ത് ആക്രമിച്ചത്. തുടർന്ന് പാമ്പിനെ ഒഴിവാക്കാനായി കൈകുടയാൻ ശ്രമിക്കുമ്പോൾ പാമ്പും ഇവരെ ആക്രമിക്കുകയായിരുന്നു.

Read Also: വർഷത്തിലൊരിക്കൽ പുറത്തുവരുന്ന ‘മഹാബലി’ തവള; മുട്ടയിടാൻ ഇത്തവണയും എത്തി

ഏറെ നേരത്തെ ആക്രമണത്തിനുശേഷം പരുന്ത് പാമ്പിനെയും കൊണ്ട് പറന്നു. അപ്പോഴാണ് പെഗിയും രക്ഷപ്പെട്ടത്.

Content Highlights: Texas | Snake | Hawk | Animal Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com