ADVERTISEMENT

ക്ഷേത്രത്തിനകത്ത് കയറി തൊഴുതി മടങ്ങുന്നവരെ അനുഗ്രഹിക്കുന്ന തെരുവുനായയുടെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ഇന്ത്യയിലാണെന്നത് വ്യക്തമാണെങ്കിലും എവിടെയാണ് ഈ കൗതുകകരമായ സംഭവമെന്ന് ആളുകൾ അന്വേഷിച്ചിരുന്നു.

യഥാർഥത്തിൽ ഇത് 2021 ജനുവരിയിൽ പുറത്തിറങ്ങിയ വിഡിയോ ആണ്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ചയാണിത്. 

വിശ്വാസത്തിന്റെ ഭാഗമായി പലരും നായയുടെ അനുഗ്രഹം ചോദിച്ചുവാങ്ങുന്നത് വിഡിയോയിൽ കാണാം. ക്ഷേത്രത്തിനു പുറത്തുകടക്കുന്നവർ ഇവനെ കാണാതെ പോകാനാകില്ല. ഒരാൾ നായയുടെ അനുഗ്രഹം വാങ്ങുകയും അവന് ചുംബനം നൽകിയുമാണ് പോയത്. തൊട്ടുപിന്നാലെയുള്ളവർ അവനെ ഗൗനിക്കാതെ ഇറങ്ങാൻ നോക്കിയെങ്കിലും നടന്നില്ല. നായ അവരെ കൈകാണിച്ച് വിളിച്ച് അനുഗ്രഹം നൽകുകയായിരുന്നു. ഒരു വയോധികയ്ക്ക് നായ കൈകൊടുക്കുന്നുമുണ്ട്. 

Read Also: മനുഷ്യ കുഞ്ഞുങ്ങളുടെ കരച്ചിലിന് കാതോർക്കുന്ന മുതലകൾ; ഇരയ്ക്കായുള്ള കാത്തിരിപ്പ്

2021ൽ അരുൺ ലിമഡിയ എന്ന ഫെയ്സ്ബുക്ക് പേജിലാണ് വിഡിയോ പുറത്തുവന്നത്. 20 ലക്ഷം പേരാണ് വിഡിയോ കണ്ടത്. പിന്നീട് വീണ്ടും ഇത് എക്സ് പ്ലാറ്റ്ഫോമിൽ വൈറലാവുകയായിരുന്നു. ഇപ്പോഴും ആ നായ അവിടെയുണ്ടോ എന്നത് വ്യക്തമല്ല.

Content Highlights: Dog | Devotees | Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com