മറിഞ്ഞ ബൈക്ക് ഉയർത്തുന്നതിനിടെ കാട്ടാന പിന്നിൽ; യുവാക്കൾക്ക് അദ്ഭുതരക്ഷ– വിഡിയോ
Mail This Article
മുത്തങ്ങ - ബന്ദിപ്പൂർ വനപാതയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കർണാടക സ്വദേശികൾ. റോഡിൽവീണ ബൈക്ക് ഉയർത്തുന്നതിനിടെ പിന്നാലെ എത്തിയ ആന ആക്രമിക്കാനൊരുങ്ങുകയായിരുന്നു. പിന്നാലെ കാറിൽ എത്തിയ കോട്ടയ്ക്കൽ സ്വദേശി നാസർ പകർത്തിയ വിഡിയോ ഇപ്പോൾ വൈറലാണ്.
Read Also: വിജയ് ദേവരകൊണ്ടയുടെ ‘സ്റ്റോം’: കുടുംബത്തിലെ ഇളയവനായ സൈബീരിയൻ ഹസ്കി
രണ്ടുപേരാണ് റോഡിൽ ഉണ്ടായിരുന്നത്. ഇരുവരും ബൈക്ക് ഉയർത്തുന്നതിനിടെ പിന്നാലെ ആന എത്തി. എന്നാൽ അവർ ഇതൊന്നുമറിയാതെ നിൽക്കുകയായിരുന്നു. തൊട്ടുപിന്നാലെ കാറിലെത്തിയ നാസറും സംഘവും ഹോൺ അടിച്ചതിനുപിന്നാലെയാണ് ഇവർ അപകടം മനസ്സിലാക്കിയത്. ഉടൻതന്നെ ഒരു യുവാവ് ബൈക്കുമായി പോകാൻ ശ്രമിച്ചെങ്കിലും സമീപത്തെ കുറ്റിക്കാട്ടിൽ മറിയുകയായിരുന്നു.
തൊട്ടുപിന്നാലെ ആന എത്തിയെങ്കിലും സെക്കന്റുകളുടെ വ്യത്യാസത്തിൽ യുവാവ് ചാടിയെഴുന്നേറ്റ് ഓടുകയായിരുന്നു. ആന റോഡിന്റെ സൈഡിലേക്ക് മാറിയതിനാൽ നാസറിന്റെ വണ്ടിയും മുന്നോട്ട് പോയി.
Content Highlights: Wild elephant | Animal | Muthanga