വേട്ടയ്ക്കിറങ്ങിയ പുള്ളിപ്പുലി ചെന്ന് പെട്ടത് 50 കുരങ്ങന്മാർക്കിടയിൽ; വളഞ്ഞിട്ട് ആക്രമണം– വിഡിയോ
Mail This Article
ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിച്ച് കുരങ്ങന്മാർ. ആഫ്രിക്കയിൽ കാണപ്പെട്ടുന്ന ബബൂൻ എന്നറിയപ്പെടുന്ന 50 കുരങ്ങുകളാണ് പുലിയെ തുരത്തിയോടിച്ചത്. സംഭവത്തിന്റെ വിഡിയോ 10 ലക്ഷത്തിലധികം പേർ കണ്ടു.
ആഫ്രിക്കയിലെ സ്കുകുസയ്ക്കും ഷോക്‌വാനിനും ഇടയിലുള്ള വനപാതയിലാണ് സംഭവം. 30 കാരനായ റിക്കി ഡാ ഫൊൻസേക ആണ് വിഡിയോ പകർത്തിയത്. റോഡിന് ഒരു വശത്തായി പുള്ളിപ്പുലി നടന്നുനീങ്ങുന്നതാണ് വിഡിയോയിൽ ആദ്യം കാണുന്നത്. പിന്നാലെ റോഡിൽ നിറയെ കുരങ്ങുകളെയും കാണാം. വഴിമുടങ്ങിയതിനാൽ രണ്ടു വശത്തെ വാഹനങ്ങളും നിർത്തിയിട്ട നിലയിലായിരുന്നു.
Read Also: ഭക്തർക്ക് അനുഗ്രഹം നൽകുന്ന തെരുവുനായ മഹാരാഷ്ട്രയിൽ; വൈറൽ വിഡിയോയ്ക്ക് പിന്നിൽ
കൂട്ടത്തോടെ കുരങ്ങുകളെ കണ്ടപ്പോൾ പുള്ളിപ്പുലി ആക്രമിക്കാൻ ഓടിയെത്തി. ശത്രുവിന്റെ വരവ് കണ്ട് ഭൂരിഭാഗം കുരങ്ങുകളും ഓടിരക്ഷപ്പെടാൻ നോക്കിയെങ്കിലും മറുവശത്ത് വലിയൊരു കുരങ്ങ് പുലിക്കുനേരെ പാഞ്ഞു. കൂട്ടത്തിലൊരാൾ ഒറ്റയ്ക്ക് പോരാടുന്നത് കണ്ടതോടെ തിരിഞ്ഞോടിയവർ പാഞ്ഞെത്തുകയും പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തു. മുതിർന്ന കുരങ്ങന്മാരാണ് ആക്രമണം ചെറുക്കാൻ ആദ്യം ഓടിയെത്തിയത്. 50 ഓളം കുരങ്ങുകളുടെ ആക്രമണത്തിൽ ഭയന്ന് പുലി അവിടെനിന്നും കാട്ടിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. ചില കുരങ്ങുകൾ പിന്നാലെ തുരത്തുന്നതും വിഡിയോയിൽ കാണാം.
Content Highlights: Monkey | Leopard | Africe | Skukuza | Forest Road