ADVERTISEMENT

വീട്ടിലേക്ക് കയറാൻ ശ്രമിച്ച മൂർഖൻ പാമ്പിനെ നേരിടുന്നതിനിടെ രണ്ട് വളർത്തുനായകൾ ചത്തു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ  വെറ്ററിനറി ഡോക്ടർ ബി. മോഹനചന്ദ്രന്റെ വളർത്തുനായകളായ ഗുണ്ടുവും ഓറിയോയുമാണ് പാമ്പിന്റെ കടിയേറ്റ് ചത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

പാമ്പിനെ കണ്ട ഇരുവരും അതിനെ കടിച്ച് കൊന്നു. ഇതിനിടയ്ക്ക് ഇരുവർക്കും പാമ്പിന്റെ കടിയേറ്റിരുന്നു. അതിനാൽ അൽപനേരം കഴിഞ്ഞതോടെ ഗുണ്ടുവും ഓറിയോയും അവശനിലയിലായി. വീട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയും ആന്റിവെനം ഉൾപ്പെടെയുള്ള മരുന്നുകൾ നൽകുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Read Also: തുലാവർഷം ദുർബലപ്പെട്ടാൽ വരൾച്ച ഡിസംബറിൽ തന്നെ; ഓണം കറുക്കുമോ, വെളുക്കുമോ?

മോഹനചന്ദ്രന്റെ വീട്ടിലേക്ക് തനിയെ കടന്നുവന്നയാളാണ് ഗുണ്ടു. ഓറിയോ ആകട്ടെ മോഹനചന്ദ്രന്റെ മകന് വഴിയിൽ നിന്ന് കിട്ടിയതും. വീടെത്തിയ ഇരുവരും വലിയ സുഹൃത്തുക്കളായി. പിന്നീട് ഊണും ഉറക്കവുമെല്ലാം ഒരുമിച്ചായി. ഇപ്പോൾ അന്ത്യയാത്രയും ഒരുമിച്ച്.

Content Highlights: Brave Dog| Cobra | Animal Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com