ADVERTISEMENT

ഉടമകളോട് ഏറ്റവും കൂടുതൽ സ്നേഹമുള്ള ജീവിയാണ് നായ. യജമാനനെ സഹായിക്കാനും സംരക്ഷിക്കാനും ഇവർ എപ്പോഴും മുന്നിലാണ്. അങ്ങനെയൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റുന്നത്.

യുവതിയുടെ കുറച്ചുസാധനങ്ങൾ തള്ളുവണ്ടിയിൽ‍‍‍‍‍ കയറ്റി ഉരുട്ടികൊണ്ടുപോവുകയാണ് നായ. യുവതി മുന്നിൽ നിന്ന് വണ്ടി വലിക്കുന്നത് വിഡിയോയിൽ കാണാം. വീട് നായയുടെ പിന്നിൽ ഒരു ബാക്ക്പാക്കും ഉണ്ട്. യുവതിയുടെ ബാഗ് ആണെന്നാണ് നിഗമനം. സ്കൂൾ കുട്ടികളെപ്പോലെ ബാഗും ധരിച്ച് തള്ളുവണ്ടിക്കൊപ്പം കുണുങ്ങി നടക്കുന്ന നായ കാണികളുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്. ചിലർ തങ്ങളുടെ പ്രിയപ്പെട്ട അരുമയുടെ ഓർമകളും വിഡിയോയും പങ്കുവച്ചു.

Content Highlights: Dog | Viral Video | Animal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com