നായ ആണെന്ന് കരുതി ചൈനക്കാരി വാങ്ങിയത് കുറുക്കനെ; വിട്ടുപിരിയാനും വയ്യ: ഒടുവിൽ...
Mail This Article
നായക്കുട്ടിയാണെന്ന് കരുതി 15,000 രൂപ കൊടുത്ത് വാങ്ങിയത് കുറുക്കൻ കുഞ്ഞിനെ. ചൈനയിലെ ഷാൻസി മേഖലയിൽ ജിൻഷോങ്ങിൽ താമസിക്കുന്ന വാങ് എന്ന യുവതിക്കാണ് അബദ്ധം പറ്റിയത്. ജാപ്പനീസ് സ്പിറ്റ്സ് എന്നയിനം നായ ആണെന്ന് കരുതിയാണ് വാങ്ങിയത്. എന്നാൽ സ്വഭാവരീതികളിൽ വ്യത്യാസം തോന്നിയ ഇവർ മൃഗശാല അധികൃതരെ സമീപിക്കുകയായിരുന്നു.
കടക്കാരൻ ജാപ്പനീസ് സ്പിറ്റ്സ് ആണെന്ന് പറഞ്ഞാണ് വാങ്ങിന് നായയെ നൽകിയത്. നാല് മാസം പിന്നിട്ടും നായ കുരയ്ക്കുന്നില്ല. വളരുംതോറും ഡോഗ് ഫുഡും കഴിക്കാതെയായി. കൂടാതെ നായകളുടെ ശരീരത്തിൽ കാണുന്നതിനേക്കാൾ കട്ടിയുള്ള രോമങ്ങളായിരുന്നു. വാലിനാണെങ്കിൽ അസാധാരണ നീളവും. ഒരു നായയ്ക്ക് വേണ്ട ഒരു ലക്ഷണവും വാങ് തന്റെ അരുമയിൽ കണ്ടില്ല. തുടർന്ന് മൃഗശാല ജീവനക്കാരനോട് കാര്യം പറഞ്ഞപ്പോഴാണ് ഇത് കുറുക്കനാണെന്ന് മനസ്സിലായത്.
നാല് മാസത്തോളം വളർത്തിയ അരുമയെ മൃഗശാല അധികൃതർക്ക് വിട്ടുകൊടുത്തെങ്കിലും അതിനെ ഒരു ദിവസം പോലും വാങ്ങിന് കാണാതിരിക്കാൻ വയ്യ. അതിനാൽ അവർ എല്ലാ ദിവസവും കുറുക്കനെ കാണാൻ മൃഗശാലയിലേക്ക് പോകുന്നുണ്ട്.
Content Highlights: Dog | Fox Cub | China| Manorama