കാപ്പാട് ബീച്ചിൽ സവാരി നടത്തുന്ന കുതിരയ്ക്ക് പേവിഷബാധ; സവാരി നടത്തിയവർ ജാഗ്രതൈ!
Mail This Article
കോഴിക്കോട് കാപ്പാട് ബീച്ചിൽ സവാരി നടത്തിവന്ന കുതിരയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്നെത്തിച്ച കുതിരയെയാണ് കഴിഞ്ഞ ദിവസം നായ കടിച്ചത്. മൂന്നോ നാലോ ദിവസം കൂടി മാത്രമേ കുതിര ജീവിച്ചിരിക്കൂയെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ കുതിര അവശനിലയിലാണ്.
Read Also: വിഷത്തേളിനെ വായിലും തലയിലും വച്ച് വിശ്വാസികൾ; ആന്ധ്രയിലെ വിചിത്രമായ ആരാധന–വിഡിയോ
കടിയേറ്റ കുതിരയ്ക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഭക്ഷണം കഴിക്കുന്നില്ല. നിൽക്കാനോ എഴുന്നേൽക്കാനോ പറ്റാത്ത അവസ്ഥയാണ്. കുതിരപ്പുറത്ത് സവാരി ചെയ്തവർ മുൻകരുതൽ എടുക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഉടൻതന്നെ ആരോഗ്യകേന്ദ്രത്തിലെത്തി പ്രതിരോധമാർഗം സ്വീകരിക്കണമെന്ന് ഡോക്ടർമാർ അറിയിച്ചു.
Content Highlights: Kappad Beach | Horse | Rabies