ADVERTISEMENT

അടിയന്തര ഘട്ടങ്ങളിൽ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ പറ്റുന്നതു പോലെയാണ് ഹൈവേകളുടെ നിർമിതി. നമ്മുടെ നാട്ടിൽ യമുന എക്സ്പ്രെസ്‌ വേ വിമാനം ഇറക്കാൻ പ്രാപ്തമാണ്. അടിയന്തര ഘട്ടങ്ങളിൽ വിമാനം ഇറക്കാൻ സാധിക്കുമെങ്കിലും അത്തരം സംഭവങ്ങൾ അപൂർവ്വമാണ്. ഹൈവേയിൽ ഇറക്കിയ ചെറു വിമാനത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. അമേരിക്കയിലെ മയാമിയിലാണ് സംഭവം നടന്നത്.

ഹൈവേ നമ്പർ 27 വാഹനമോടിച്ചു പോകുകയായിരുന്ന ഒരാളുടെ മുന്നിലാണ് വിമാനം ലാൻഡ് ചെയ്തത്. ഹൈവേയിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടന്ന് മുന്നിൽ കണ്ടത് വിമാനം പറന്നിറങ്ങുന്നതായിരുന്നു. ബ്രേക്ക് പിടിച്ചതു കാരണം അപകടം ഒഴിവായി. ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും പിന്നീട് ഫോണിൽ വിഡിയോ ചിത്രീകരിക്കുകയായിരുന്നു എന്നും ഇയാൾ പറയുന്നു.

സെസ്നയുടെ ചെറു വിമാനമാണ് ഹൈവേയിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. പറക്കുന്നതിനിടെ എൻജിൻ തകരാർ തോന്നിയതുകൊണ്ടാണ് ഹൈവേയിൽ ഇറക്കിയത് എന്ന് പൈലറ്റ് പറഞ്ഞു. വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയെന്നും ആർക്കും പരിക്കുകളില്ലെന്നുമാണ് പൊലീസ് ഭാഷ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com