ADVERTISEMENT

ഇന്ത്യയിലെത്തിയതിന്റെ അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് സെഡാനായ എത്രീക്ക് ഔഡി ഇന്ത്യ വിലക്കിഴിവ് പ്രഖ്യാപിച്ചു. എകദേശം 4.94 ലക്ഷം രൂപ വരെ വിലക്കുറവാണ് എ 3 സെഡാന്റെ വിവിധ മോഡലുകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഷോറൂമുകളിൽ 28.99 ലക്ഷം മുതൽ 31.99 ലക്ഷം രൂപ വരെയാണ് എ ത്രീയുടെ വിവിധ വകഭേദങ്ങളുടെ പരിഷ്കരിച്ച വില നിലവാരം. നാലു വകഭേദങ്ങളിലാണ് ഔഡി എ ത്രീ ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ളത്.

audi-a3-price

കാറിലെ 1.4 ലീറ്റർ ടർബോ പെട്രോൾ എൻജിന് 150 ബി എച്ച് പിയോളം കരുത്തും 250 എൻ എം ടോർക്കുമാണു സൃഷ്ടിക്കാൻ സാധിക്കുക. ഫ്രണ്ട് വീൽ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന കാറിൽ ഏഴു സ്പീഡ് ഇരട്ട ക്ലച് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഡീസൽ പതിപ്പിനു കരുത്തേകുന്നത് രണ്ടു ലീറ്റർ, ടർബോ ചാർജ്ഡ് എൻജിനാണ്; 143 ബി എച്ച് പി വരെ കരുത്തും 320 എൻ എം ടോർക്കും സൃഷ്ടിക്കുന്ന എൻജിനു കൂട്ട് ആറു സ്പീഡ്, ഇരട്ട ക്ലച് ഓട്ടമാറ്റിക് ഗീയർബോക്സാണ്.

പനോരമിക് സൺറൂഫ്, ഏഴ് ഇഞ്ച് ഇൻഫൊടെയൻമെന്റ് സ്ക്രീൻ, വയർലെസ് ചാർജിങ് സഹിതം ഔഡി ഫോൺ ബോക്സ്, പിന്നിൽ എസി വെന്റ് സഹിതം ഇരട്ട സോൺ ക്ലൈമറ്റ് കൺട്രോൾ, ഔഡി ലോഗോയോടെ എൽഇഡി പഡ്ൽ ലൈറ്റ് എന്നിവയൊക്കെ കാറിലുണ്ട്. സ്പോർട്ടി മുൻ - പിൻ ബംപറും സൈഡ് സ്കർട്ടും എസ് ലൈൻ മുൻ ഗ്രില്ലും പിന്നിൽ ഡിഫ്യൂസറും ക്രോം സ്പർശമുള്ള ടെയിൽ പൈപ്പും ദീപാലംകൃതമായ ഡോർ സിൽ ട്രിമ്മും മുൻ ഫെൻഡറിൽ എസ് ലോഗോയും എസ് ലൈൻ ബാഡ്ജിങ്ങും സഹിതം എസ് ലൈൻ പാക്കേജിനൊപ്പവും എ ത്രീ ലഭ്യമാണ്. ഇന്ത്യയിൽ മെഴ്സീഡിസ് സിഎൽഎ സെഡാനുമായാണ് എ ത്രീയുടെ പോരാട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com