ADVERTISEMENT

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ രാജ്യത്തെ ആദ്യ ഇലക്ട്രോണിക് ബൈക്കുമായി വിപ്ലവം തീർക്കാൻ റിവോൾട്ട്. മൈക്രോമാക്സ് സഹ സ്ഥാപകൻ രാഹുൽ ശർമയുടെ റിവോൾട് മോട്ടോഴ്സാണ് സ്മാർട്ട് ബൈക്കിന് പിന്നിൽ. ആർവി 400 എന്ന പുതിയ ബൈക്ക് അടുത്ത നാലു മാസത്തിനുള്ളിൽ രാജ്യത്തെ 7 പ്രധാന നഗരങ്ങളിൽ നിരത്തിലിറക്കുകയാണു ലക്ഷ്യം.

ഒറ്റച്ചാർജിൽ 156 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന ബൈക്കിന്റെ പരമാവധി വേഗം 85 കിലോമീറ്റർ. ആകർഷക രൂപകൽപ്പനയുടെ പിൻബലത്തോടെ റിവോൾട്ട് ആർവി 400 എത്തുന്നത്. എൽഇഡി ഹെഡ്‌ലാംപും ടെയിൽ ലാംപും, ഡീജിറ്റൽ കൺസോൾ, 4 ജി കണക്ടിവിറ്റി എന്നിവ ബൈക്കിന്റെ പ്രത്യേകതകളാണ്. ബൈക്കിൽ മുൻ സസ്പെൻഷൻ അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ മോണോ ഷോക്കുമാണ്; മുന്നിൽ ഡിസ്ക് ബ്രേക്കും ലഭ്യമാക്കിയിട്ടുണ്ട്.

മൊബൈൽ ആപ്ലിക്കേഷനുമായി കണക്ട് ചെയ്തു പ്രവർത്തിക്കുന്നതാണ് ഈ സ്മാർട് ബൈക്ക്. ബൈക്ക് സ്റ്റാർട് ചെയ്യാനും വാഹനത്തിന്റെ പെർഫോമൻസ്, സഞ്ചാര പാത, പാർക്ക് ചെയ്തിരിക്കുന്ന  സ്ഥലം എന്നിവയെല്ലാം വിലയിരുത്താനും ആപ്ലിക്കേഷനിലൂടെ സാധിക്കും. പോർട്ടബിൾ ബാറ്ററിയാണ് മറ്റൊരു പ്രധാന ആകർഷണം. ഓൺ ബോർഡ് ചാർജിങ് സംവിധാനത്തിനു പുറമേ മൊബൈൽ ആപ്പിലൂടെ ഓർഡർ ചെയ്താൽ ചാർജ് ചെയ്ത പുതിയ ബാറ്ററി ലഭിക്കുന്ന സംവിധാനവുമുണ്ട്. 4 മണിക്കൂറാണു പൂർണ ചാർജിങ്ങിന് ആവശ്യം.

ആമസോണിലും www.revoltmotors.com എന്ന കമ്പനി വെബ്സൈറ്റിലും 25 മുതൽ പ്രീബുക്ക് ചെയ്യാം. ഹരിയാനയിലെ മനേസറിൽ പ്രതിവർഷം 120,000 ബൈക്കുകൾ നിർമിക്കാൻ സാധിക്കുന്ന പ്ലാന്റാണ് ഒരുക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com