ADVERTISEMENT

ഷാജിയേട്ടാ നമ്മൾപോലും അറിയാതെ നാം അധോലോകമായി മാറിയിരിക്കുന്നു... കരിയറിൽ മികച്ച നിരവധി വേഷങ്ങളുണ്ടെങ്കിലും അറയ്ക്കൽ അബു മലയാളി പ്രേക്ഷകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ സൈജു കുറുപ്പ് വേഷമാണ്. അബു ഇനി വെറും ഭീകരനല്ല ബിഎംഡബ്ല്യു സ്വന്തമായുള്ള ഭീകരൻ. ജർമൻ ആഡംബര വാഹന നിർമാതാക്കളുടെ ചെറു എസ്‍യുവി എക്സ് വണ്ണാണ് സൈജു കുറുപ്പിന്റെ ഏറ്റവും പുതിയ വാഹനം.

shaiju-bmw-1

കൊച്ചിയിലെ ബിഎം‍ബ്ല്യു ഡീലർഷിപ്പിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. പെട്രോള്‍, ‍ഡീസൽ വകഭേദങ്ങളുള്ള വാഹനത്തിന്റെ ഏതു മോഡലാണെന്ന് വ്യക്തമല്ല. എക്സ് 1 ബിഎംഡബ്ല്യുവിന്റെ ലൈനപ്പിലെ മികച്ച വാഹനങ്ങളിലൊന്നാണ്. 2 ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 192 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട്.

2 ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന്റെ കരുത്ത് 190 ബിഎച്ച്പിയും ടോർക്ക് 400 എൻഎമ്മുമാണ്. പുജ്യത്തിൽ നിന്ന് 100 കടക്കാൻ 7.6 സെക്കന്റുകൾ മതി ഈ കരുത്തൻ എസ്‌യുവിക്ക്. ഏകദേശം 35 ലക്ഷം മുതൽ 45 ലക്ഷം രൂപ വരെയാണ് എക്സ് വണ്ണിന്റെ വിവിധ മോഡലുകളുടെ എക്സ്ഷോറൂം വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com