250 സിസി ബുള്ളറ്റ്, വില 1 ലക്ഷം; എത്തുമോ വിപണി കീഴടക്കാൻ ഈ കരുത്തൻ?
Mail This Article
അടുത്തിടെ പുറത്തിറങ്ങിയ റോയൽ എൻഫീൽഡ് ട്വിൻസിന് പിന്നാലെ 250 സിസി ബൈക്കുമായി റോയൽ എൻഫീൽഡ്. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 250 സിസി ബൈക്കുകൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. നിലവിലെ ലൈനപ്പിലെ വാഹനങ്ങളുടെ ബിഎസ് 6 നിലവാരത്തിലുള്ള മോഡലുകൾ പുറത്തിറക്കിയതിന് ശേഷമായിരിക്കും പുതിയ ചെറു ബുള്ളറ്റ് പുറത്തിറങ്ങുക.
1950 കളിലും 60കളിലും യുകെ വിപണിയിൽ റോയൽ എൻഫീൽഡിന് 250 സിസി ബൈക്കുകളുണ്ടായിരുന്നു. മിനി ബുള്ളറ്റ് എന്ന പേരിൽ ഇന്ത്യൻ നിരത്തുകളിലുമുണ്ടായിരുന്നു ഈ 250 സിസി ബൈക്ക്. ബൈക്ക് വിപണിയിലെ മാറുന്ന സാഹചര്യത്തിന് അനുസരിച്ച് 250 സിസി ബൈക്കുകൾക്ക് മികച്ച പ്രചാരം ലഭിക്കും എന്നാണ് റോയൽ എൻഫീൽഡ് കരുതുന്നത്. ഒരു ലക്ഷം മുതൽ 1.5 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന ബൈക്ക് രണ്ടു വർഷത്തിനുള്ളിൽ വിപണിയിലെത്തും എന്നാണ് പ്രതീക്ഷ.