ADVERTISEMENT

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി ജിഎസ്ടിയിൽ അടക്കം വിവിധ ഇളവുകളാണ് കേന്ദ്ര ബജറ്റിൽ സർക്കാർ ഇത്തവണം പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഇ’ വാഹനങ്ങളുടെ നികുതി 12 ൽ നിന്ന് 5 ശതമാനമായി കുറക്കാൻ ജിഎസ്ടി കൗൺസിലിനോട് ആവശ്യപ്പെടുമെന്നും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനെടുക്കുന്ന ലോണിന്റെ പലിശയിൽ 1.5 ലക്ഷം രൂപയുടെ ആദായനികുതി ഇളവുകൾ നൽകുമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.  

ഇലക്ട്രിക് വാഹനങ്ങളുടെ ലോണിൽ 1.5 ലക്ഷം രൂപ നികുതി ഇളവ് വരുന്നതോടെ  വായ്പ കാലവധിയിൽ ഏകദേശം  2.5 ലക്ഷം രൂപയുടെ ആനുകൂല്യം ഉപഭോക്താവിന് ലഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഇന്ത്യയെ ഇലക്ട്രിക് വാഹന നിർമ്മാണ ഹബ്ബാക്കി മാറ്റാനാണ് സർക്കാർ പദ്ധതി, ഇതിനായി ഇലക്ട്രിക് വാഹനങ്ങളുടെ ഘടകങ്ങളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

കഴിഞ്ഞ ഏപ്രിലിൽ നിലവിൽ വന്ന ഫെയിം 2 പദ്ധതി പ്രകാരം ഇലക്ട്രിക് വാഹനങ്ങൾക്ക് 10000 കോടി രൂപയുടെ ഇളവുകൾ നൽകുന്നത് ഇത്തരത്തിലുള്ള വാഹനങ്ങളുടെ വ്യാപനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും ധനകാര്യ മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. 2030 ഓടെ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങൾ 30 ശതമാനമായി ഉയർത്താനാണ് സർക്കാർ പദ്ധതി. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാനായി ചാർജിങ് സ്റ്റേഷനുകളും മറ്റു അടിസ്ഥാന വികസനങ്ങളും ഉടൻ നടപ്പാക്കും. 

വാഹന ഘടകങ്ങൾ നിർമിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനായി ഇറക്കുമതി ചെയ്യുന്ന ഓട്ടോ പാർട്സുകളുടെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചിട്ടുണ്ട്. പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ നികുതി 25 ൽ നിന്ന് 30 ശതമാനമായി ഉയർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com