ADVERTISEMENT

സ്വകാര്യ ബസുകൾ തോറ്റുപോകുന്ന ഹൈറേഞ്ചിലെ കുന്നും മലയും താണ്ടി വരുന്ന കെഎസ്ആർടിസിനോട് എന്നും ആളുകൾക്ക് ആരാധനയാണ്. കൊടുംവളവ് കയറിപോകുന്ന കെഎസ്ആർടിസി ബസിന്റെ വിഡിയോകളും ധാരാളമുണ്ട്. എന്നാൽ ഒരു ഡ്രൈവർക്ക് ബസിലെ ഗിയർ കൊടുത്ത പണിയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. 

ഒന്നല്ല രണ്ടു കൈയ്യും ഉപയോഗിച്ച് പണിപ്പെട്ടിട്ടും ഗിയർ മാറ്റാൻ സാധിക്കുന്നില്ല. ഇടുക്കിയിലാണ് സംഭവം നടന്നതെന്നാണ് വിഡിയോയിൽ പറയുന്നത്. ഹെയർപിന്നിൽ പിന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ഗിയർ വീഴാതിരുന്നത്. ഡ്രൈവർ ഏറെ നേരം പണിപ്പെട്ടെങ്കിലും ഗിയർ വീഴുന്നില്ല. കെഎസ്ആർടിസി ബസുകളുടെ ശോചനീയാവസ്ഥ നേരത്തെയും വാർത്തയായിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com