ലംബോർഗിനി മുതൽ ഫെരാരിയുടെ വരെ വ്യാജൻ , വില 41 ലക്ഷം; വർക്ക്ഷോപ്പ് പൊലീസ് പൂട്ടിച്ചു
Mail This Article
വാഹനങ്ങളുടെ ഡിസൈൻ മോഷ്ടിച്ച് വ്യാജ പതിപ്പുകളുണ്ടാക്കുന്നത് ധാരാളം കേട്ടിട്ടുണ്ട്. ചൈന അതിന്റെയൊരു പ്രധാന സ്ഥലമാണ്. ലാൻഡ് റോവറിന്റെ ഡിസൈനിൽ ചൈനയിൽ പുറത്തിറങ്ങിയ വാഹനം അതിന് ഉദാഹരണമാണ്. ലാൻഡ് റോവറിന്റെ ഡിസൈൻ കോപ്പി അടിച്ച് വേറെ പേരിലാണ് ചൈനയിൽ പുറത്തിറങ്ങിയതെങ്കില്‍ ഇത് തനി വ്യാജൻ. ബ്രസീസിലെ സാന്റെകറ്ററീനയിലാണ് സംഭവം നടന്നത്.
വ്യാജ ലംബോർഗിനികളും ഫെരാരികളും ഉണ്ടാക്കികൊടുക്കാനായി തുടങ്ങിയ വർക്ക്ഷോപ്പ് പൊലീസ് പൂട്ടിച്ചു. ഇതിന്റെ ഉടമകളായ അച്ഛനേയും മകനേയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഏകദേശം 45000 മുതൽ 60000 ഡോളർ വരെ (30–41 ലക്ഷം രൂപ) ഈടാക്കിയാണ് സൂപ്പർകാറുകളുടെ വ്യാജൻ നിർമിച്ച് നൽകിയിരുന്നത്.
ഇവരിൽ നിന്ന് 15 പ്ലാറ്റ്ഫോമുകളും മറ്റ് ഘടകങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒർജിനലിനെ വെല്ലുന്ന ലോഗോയും മറ്റു ഘടകങ്ങളും ഉപയോഗിച്ചാണ് ഇവർ വാഹനം നിർമിക്കുന്നത്. എന്നാൽ ഇതുവരെ എത്രപേർക്ക് സൂപ്പർകാറുകൾ നിർമിച്ച് നൽകിയെന്ന് വ്യക്തമല്ല.