ടിവിഎസ് എൻടോർക്കിനൊപ്പം ചിത്രമെടുത്ത് പോസ്റ്റ് ചെയ്യൂ, സമ്മാനം നേടൂ
Mail This Article
ഇരുചക്ര വിപണിയിൽ എക്കാലവും ഒരു മുഴം മുന്നേ എറിയുന്ന വാഹന നിർമാതാക്കളാണ് ടിവിഎസ്. അതിന് നിരവധി ഉദാഹരണങ്ങളുണ്ട്. പതിവുതെറ്റിക്കാതെ മാറ്റങ്ങളുടെ കൊടുങ്കാറ്റുമായി എത്തിയ ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്റ്റ് സ്കൂട്ടറാണ് എൻടോർക്ക്. അന്നുവരെ സെഗ്‌മെന്റിൽ ആരും കാണാത്ത ഫീച്ചറുകളുമായി എത്തിയ വാഹനം യുവാക്കൾക്കിടയിൽ സൂപ്പർഹിറ്റായി മാറി. സെഗ്‌മെന്റിലെ തന്നെ ആദ്യമെന്നു പറയാവുന്ന മുപ്പതിലധികം കിടിലൻ ഫീച്ചറുകളുമായാണ് എൻടോർക് വിപണിയിലെത്തിയത്.
യുവാക്കളുടെ ഹരമായ എൻടോർക്ക്, ആരാധകർക്കായി ഒരു മത്സരമൊരുക്കുന്നു. എൻടോർക്കിനൊപ്പം ഫോട്ടോ എടുത്ത് നിങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. വിജയികളെ കാത്തിരിക്കുന്നത് അടിപൊളി സമ്മാനങ്ങൾ. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, എൻടോര്‍ക്കിനൊപ്പം ചിത്രങ്ങളെടുത്ത് #TorqiansOfKerala എന്ന ഹാഷ്ടാഗിനൊപ്പം ഫെയ്സ്‌ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിൽ പോസ്റ്റ് ചെയ്യുക.
#TorqiansOfKerala എന്ന ഹാഷ്ടാഗിനൊപ്പം ടിവിഎസ് എൻടോർക്കുമായി നിൽക്കുന്ന നിങ്ങളുടെ ചിത്രം ടിവിഎസിനെ ടാഗ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാം. ഫെയ്സ്ബുക്കിൽ #TorqiansOfKerala എന്ന ടാഗിനൊപ്പം ടിവിഎസ് എൻടോർക്കുമായി നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് മനോഹരമായൊരു ക്യാപ്ഷനും നൽകണം. ഇവയിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഭാഗ്യവാൻമാരെ കാത്തിരിക്കുന്നത് കിടിലൻ സമ്മാനങ്ങളാണ്.
സെഗ‌്‌മെന്റിൽ ആദ്യമായി അഞ്ച് ഇഞ്ചിന്റെ ഫുള്ളി ഡിജിറ്റൽ കൺസോളാണ് എൻടോർക്ക് എത്തിയത്. ലാപ് ടൈം, മൂന്നു ട്രിപ് മീറ്റർ, ഒാഡോ മീറ്റർ, സ്പീഡോമീറ്റർ, 0-60 വേഗത്തിലെത്താനെടുത്ത സമയം, ടോപ് സ്പീഡ് റിക്കോർഡർ, ശരാശരി വേഗം, സർവീസ് ഇൻഡിക്കേറ്റർ, ക്ലോക്ക്, എൻജിൻ ഒായിൽ ടെംപറേച്ചർ, ഫ്യൂവൽ ഗേജ് എന്നിങ്ങനെ ഒട്ടേറെ വിവരങ്ങൾ കൺസോളിൽ നിന്നറിയാം.
ഡിജിറ്റൽ കൺസോൾ മാത്രമല്ല ബ്ലൂടൂത്ത് കണക്ടിവിറ്റിയും, നാവിഗേഷനും ഇതിലുണ്ട്. സ്മാർട് കണക്ട് എന്നാണ് ടിവിഎസ് ഇതിനെ വിശേഷിപ്പിക്കുന്നത്. അതായത്, ബ്ലൂടൂത്ത് വഴി മൊബൈൽ ഫോൺ ഇൻസ്ട്രമെന്റ് കൺസോളുമായി കണക്ട് ചെയ്യാം. ടിവിഎസ് കണക്റ്റ് എന്ന ആപ്പിലൂടെ ഫോണിലെ വിവരങ്ങൾ സ്കൂട്ടറിന്റെ കൺസോളിൽ തെളിയും. മിസ്ഡ് കോൾ, ഇൻകമിങ് കോൾ, എസ്എംഎസ്, ഫോൺ ബാറ്ററി ചാർജ് നില, ട്രിപ് റിപേർട്, ഹൈ സ്പീഡ് അലർട്ട്, അവസാനം പാർക്ക് ചെയ്ത സ്ഥലം എന്നിങ്ങനെ സെഗ്‌മെന്റിൽ ആരും നൽകാത്ത സൗകര്യങ്ങൾ എൻടോർക്കിലുണ്ട്. കൂടാതെ എത്തിച്ചേരാനെടുക്കുന്ന സമയം, ദൂരം, റൂട്ട് എന്നിവയെല്ലാം കൺസോളിലൂടെ അറിയാൻ കഴിയും.
കൂടുതല്‍ വിവരങ്ങൾക്കും ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനും ക്ലിക് ചെയ്യാം