ADVERTISEMENT

പ്രീമിയം സെഡാനായ സിവിക്കിന് വൻ ഇളവുകളുമായി ഹോണ്ട. വ്യത്യസ്ത മോഡലുകളിലായി ഏകദേശം 2.5 ലക്ഷം രൂപവരെയാണ് ഹോണ്ട ഇളവുകൾ നൽകുന്നത്. എല്ലാ ഡീസൽ മോഡലുകൾക്ക് 2.5 ലക്ഷം വരെ ക്യാഷ് ഡിസൗണ്ടും പെട്രോൾ വിസിവിടിക്ക് ക്യാഷ് ഡിസ്കൗണ്ടായി 2 ലക്ഷം രൂപയുമാണ് കമ്പനി നൽകുന്നത്. കൂടാതെ വിസിവിടി ഒഴികെയുള്ള പെട്രോൾ വകഭേദങ്ങൾക്ക് 25000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് നൽകുന്നുണ്ട്. ഈ മാസം അവസാനം വരെയാണ് ഇളവുകൾ നിലവിലുള്ളത്. പത്താം തലമുറ സിവിക്കിന്റെ ഇന്ത്യയിലെ ഷോറൂം വില പെട്രോൾ വകഭേദങ്ങൾക്ക് 18.06 ലക്ഷം രൂപ മുതലും ഡീസൽ പതിപ്പുകൾക്ക് 21.39 ലക്ഷം രൂപ മുതലുമാണ്.

പെട്രോൾ എൻജിനോടെ മൂന്നു വകഭേദത്തിലും ഡീസൽ എൻജിൻ സഹിതം രണ്ടു വകഭേദത്തിലുമാണു സിവിക് വിൽപ്പനയ്ക്കുള്ളത്. സിവിക്കിന്റെ ഒൻപതാം തലമുറ ഒഴിവാക്കിയാണു ഹോണ്ട 10–ാം തലമുറയെ ഇന്ത്യയിൽ വീണ്ടും അവതരിപ്പിച്ചത്. 2011ൽ വിപണി വിട്ട എട്ടാം തലമുറ സിവിക്കിലെ 1.8 ലീറ്റർ, ഐ– വിടെക് പെട്രോൾ എൻജിന്റെ പരിഷ്കരിച്ച പതിപ്പാണു പുതിയ കാറിലും ഇടംപിടിക്കുന്നത്. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പുലർത്തുന്ന എൻജിന് 141 പിഎസ് കരുത്തും 174 എൻഎം ടോർക്കും സൃഷ്ടിക്കാനാവും. എട്ടാം തലമുറ സിവിക്കിൽ ഈ എൻജിൻ സൃഷ്ടിച്ചിരുന്നത് 132 പി എസ് വരെ കരുത്തും 171 എൻ എം ടോർക്കുമായിരുന്നു. പാഡ്ൽ ഷിഫ്റ്റർ സഹിതം സി വി ടി ട്രാൻസ്മിഷനാണ് ഈ എൻജിനു കൂട്ട്.

1.6 ലീറ്റർ, ഐ ഡിടെക് ഡീസൽ എൻജിനോടെയും സിവിക് വിൽപനയ്ക്കുണ്ട്. 120 പി എസ് വരെ കരുത്തും 300 എൻ എം ടോർക്കും സൃഷ്ടിക്കുന്ന ഈ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com