ADVERTISEMENT

2018ലെ ലോസ് ആഞ്ചലസ് ഓട്ടോഷോയിലെ താരമായിരുന്നു റിവിയൻ എന്ന ഇലക്ട്രിക് വാഹന നിർമാതാക്കൾ. ഓട്ടോഷോയിൽ പ്രദർശിപ്പിച്ച ആ1ടി എന്ന ട്രക്കും ആർ1എസ് എന്ന എസ്‌യുവി  കൺസെപ്റ്റുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടർന്ന് സ്റ്റാന്റേർഡ് ചാർട്ടഡ് ബാങ്കിൽ നിന്ന് 200 ദശലക്ഷം ഡോളറിന്റേയും ആമസോണിൽ നിന്ന് 700 ദശലക്ഷം ഡോളറിന്റേയും ഫോഡിൽ നിന്ന് 500 ദശലക്ഷം ഡോളറിന്റേയും നിക്ഷേപമാണ് ലഭിച്ചത്.

ഇപ്പോഴിതാ റിവിയനെ പോലും അമ്പരപ്പിച്ചുകൊണ്ട് ഒരു ലക്ഷം ഇലക്ട്രിക് ഡെലിവറി ട്രക്കിന്റെ ഓർഡറാണ് ആമസോൺ നൽകിയിരിക്കുന്നത്. ഇതുവരെ കൺസെപ്റ്റ് അല്ലാതെ വാഹനമൊന്നും നിർമിച്ചിട്ടില്ലാത്ത കമ്പനി ആമസോണിന് വേണ്ടി പുതിയ ട്രക്കുകൾ നിർമിക്കും. 2021 മുതൽ ലോക വ്യാപകമായി ആമസോൺ ഈ ഡെലിവറി ട്രക്കുകൾ ഉപയോഗിച്ചു തുടങ്ങും. 2022ൽ പതിനായിരം ട്രക്കുകളും 2030ൽ ഒരു ലക്ഷം ട്രക്കുകളും നിരത്തിലെത്തിക്കാനാണ് ആമസോണിന്റെ പദ്ധതി.

അന്തരീക്ഷ മലീനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ആമസോൺ ഡെലിവറി ട്രിക്കുകളും ഇലക്ട്രിക് ആക്കുന്നത് എന്നാണ് കമ്പനി മേധാവി ജെഫ് ബസോസ് പറയുന്നത്. പുതിയ ട്രക്കിന്റ ചിത്രങ്ങൾ ആമസോണ്‍ പുറത്തുവിട്ടിട്ടുണ്ടെങ്കിലും സാങ്കേതിക വിവരങ്ങളെപ്പറ്റി വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. റിവിയൻ വികസിപ്പിച്ച പുതിയ പ്ലാറ്റ്ഫോമിലാണ് വാഹനങ്ങൾ നിർമിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com