ADVERTISEMENT

സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോയുടെ ആദ്യ വൈദ്യുത കാർ അവരണം അടുത്ത 16ന്; ബാറ്ററിയിൽ ഓടുന്ന എക്സ്‌സി 40 എസ് യു വിയാവും ചൈനയിലെ ഗീലിയുടെ ഉടമസ്ഥതയിലുള്ള വോൾവോ അവതരിപ്പിക്കുന്ന ആദ്യ വൈദ്യുത വാഹനം.വൈദ്യുത വാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുമ്പോഴും സുരക്ഷാ കാര്യങ്ങളിൽ തെല്ലും വിട്ടുവീഴ്ച ചെയ്യില്ലെന്നും വോൾവോ വ്യക്തമാക്കുന്നു. വൈദ്യുത വാഹന വിഭാഗത്തിലെ ഏറ്റവും സുരക്ഷിത മോഡലാവും ബാറ്ററിയിൽ ഓടുന്ന ഈ ‘എക്സ് സി 40’ എന്നാണു വോൾവോയുടെ വാഗ്ദാനം. ഒപ്പം സാധാരണ വോൾവോ കാറുകളിൽ ലഭ്യമായ സുരക്ഷാ സാങ്കേതികവിദ്യകളെല്ലാം വൈദ്യുത കാറിലും പ്രതീക്ഷിക്കാമെന്നും കമ്പനി ഉറപ്പു നൽകുന്നു.

ഉപയോഗിക്കുന്ന ഇന്ധനം ഏതായാലും, ഘടിപ്പിച്ചിരിക്കുന്നത് ആന്തരിക ജ്വലന എൻജിനായാലും വൈദ്യുത മോട്ടോറായാലും വോൾവോ കാറുകൾ സുരക്ഷിതമായിരിക്കണമെന്ന് വോൾവോ കാഴ്സ് സുരക്ഷാ വിഭാഗം മേധാവി മലിൻ എക്കോം വിശദീകരിക്കുന്നു. ഇതുവരെ നിർമിച്ചതിലേക്കും ഏറ്റവും സുരക്ഷിതമായി കാർ തന്നെയാവും എക്സ്‌സി 40 എസ് യു വിയുടെ വൈദ്യുത പതിപ്പെന്നും അദ്ദേഹം അവകാശപ്പെടുന്നു. അടിസ്ഥാനപരമായി മറ്റു വോൾവോ കാറുകളിലെ സുരക്ഷാ നടപടികളും ഈ ‘എക്സ് സി 40’ എസ് യു വിയിലെ സുരക്ഷാ ക്രമീകരണവുമായി മാറ്റമൊന്നുമില്ല. യാത്ര ചെയ്യുന്നത് മനുഷ്യരാവുമെന്നതു കൊണ്ട് തന്നെ അവരുടെ സുരക്ഷ ഉറപ്പാക്കിയുള്ള രൂപകൽപ്പനാ ശൈലിയാണു വോൾവോ പിന്തുടരുകയെന്നും അദ്ദേഹം വിശദീകരിച്ചു.

അപകടഘട്ടത്തിലും യാത്രക്കാരെ പോലെ ബാറ്ററിയുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങളാണു വോൾവോ ഏർപ്പെടുത്തിയിരിക്കുന്നത്. കാറിന്റെ ബോഡി ഘടനയിൽ മധ്യ ഭാഗത്തായാണു ബാറ്ററിയുടെ സ്ഥാനം; എക്സ്ട്രൂഡഡ് അലൂമിനിയം നിർമിത ഫ്രെയിമിലുള്ള സുരക്ഷാ കവചത്തിലാണു ബാറ്ററി ഇടം പിടിക്കുന്നത്. കൂട്ടിയിടി പോലുള്ള അപകടവേളകളിലെ അമിത ആഘാതം ഏറ്റെടുക്കാനായി ബാറ്ററിക്കു ചുറ്റും ക്രംപിൾ സോണും സജ്ജമാക്കിയിട്ടുണ്ട്. 

കാറിന്റെ തറനിരപ്പിലും താഴെയാണു ബാറ്ററിയുടെ സ്ഥാനമെന്നതിനാൽ എസ് യു വിയുടെ ഗുരുത്വാകർഷണ കേന്ദ്രത്തെയും താഴ്ത്തുകയും കരണം മറിയുന്ന വേളയിൽ മികച്ച സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.

 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം(എ ഡി എ എസ്) സെൻസർ പ്ലാറ്റ്ഫോമും വോൾവോയും വിയോനീറും ചേർന്നുള്ള സംയുക്ത സംരംഭമായ സെന്വിറ്റി രൂപകൽപ്പന ചെയ്ത പ്രത്യേക സോഫ്റ്റ്വെയറും കാറിലുണ്ടാവും. വിവിധ റഡാറുകളിൽ നിന്നും കാമറകളിൽ നിന്നും അൾട്രാ സോണിക് സെൻസറുകളിൽ നിന്നുമുള്ള വിവരങ്ങൾ ക്രോഡീകരിച്ചാണ് ഈ സെൻസറിന്റെ പ്രവർത്തനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com